‘പ്രവാസിയായ ഫുട്‌ബോൾ കളിക്കാരൻ”
എല്ലാരേയും പോലെ തിരക്ക് പിടിച്ച ജീവിതമാണ് പ്രവാസ ജീവിതം എന്നും രാവിലെ 6 മണിക്ക് തുടങ്ങും മിക്കവരുടെയും ജോലികൾ ചിലരുടേത് 8 ചിലർക്ക് 9 അങ്ങനെ നീണ്ട് പോകും .
ജോലിക്ക് കയറിയാൽ പിന്നെ മറ്റുള്ളതെല്ലാം മറന്ന് ഓഫീസിൽ നിന്നും അല്ലെങ്കിൽ ഷോറൂം അല്ലെങ്കിൽ ജോലിചെയുന്ന മേഖലയിൽ നിന്നും ഇറങ്ങാൻ രാത്രി 7 മുതൽ 10 വരെ സമയത്തിനുള്ളിൽ ഒഴിവാക്കുന്നത് അവരുടെ ഇഷ്ട്ട വിനോദത്തിലേകുള്ള സമയമാണ് .രാവിലെ മുതൽ വൈകുന്നേരം വരെയുള്ള എല്ലാ മനഃപ്രയാസങ്ങളും മറന്ന് തന്റെ പ്രിയ കൂടുകാരുടെ കൂടെ കുമ്മായവരയെന്ന സ്വർഗഭൂമിയിൽ ചങ്കുകൾ ഒരുമിച്ചുള്ള നിമിഷം അവരെല്ലാം ഏറ്റവും കൂടുതൽ സന്തോഷം കാണുന്നത് ഈ നിമിഷങ്ങളിലാണ്.
എന്നാൽ ഇതേ സമയം സാധാരണ പ്രവാസികൾ സോഷ്യൽ മീഡിയ അല്ലെങ്കിൽ സുഗനിദ്രയിൽ മുഴുകുന്ന സമയമാണ്, എന്നാൽ ഇവിടെ എല്ലാ ദുഃഖങ്ങളും മാറാനുള്ള സൗഹൃദക്കളിയിലാണ് .
പരിശീലനം ആഴ്ചയിൽ 4 മുതൽ 5 ദിവസമുണ്ടാകും .
പരിശീലനം കഴിയുമ്പോൾ 12 മണി കഴിയും അതിന് ശേഷം വരാൻ പോകുന്ന ടൂർണമെന്റിനെ കുറിച്ചുള്ള ചർച്ചയിൽ ഏവരും ഒരുമിക്കും എല്ലാ ചർച്ചയും കഴിയുമ്പോൾ 1 മണി കഴിയും നേരെ റൂമിൽ എത്തിയ ശേഷം കുളിയും കഴിഞ്ഞ് കിടക്കയിൽ പോകുന്നതെ ഓർമയിൽ ഉണ്ടാകു അതാ മൊബൈൽ ശബ്ദിക്കാൻ തുടങ്ങും പിന്നെ പറയേണ്ട ആവശ്യമില്ലല്ലോ നേരെ ജോലിക്ക് എന്നിട്ട് എണ്ണയിട്ട യന്ത്രം പോലെ രാത്രിവരെ ഒട്ടതോടെ ഓട്ടമാണ്.
എല്ലാര്ക്കും വെള്ളിയാഴ്ച വ്യാഴാഴ്ച രാത്രി നല്ല ദിനങ്ങളാണ് എന്നാൽ ഇവർ വെള്ളിയാഴ്ച അത് പോലെ വ്യാഴാഴ്ച രാത്രി ഒട്ടുമിക്ക സമയവും ഓരോ സ്റ്റേഡിയത്തിലായിരിക്കും.
ചിലപ്പോൾ സ്വന്തം സ്ഥലത്തും ചില സമയം ദൂരെ സ്ഥലങ്ങളിൽ കളിക്കുവാൻ പോകും നല്ലൊരു പെരുന്നാൾ ദിവസം വന്നാൽ പോലും ഇവരുടെ ആഘോഷം രാവിലെ പള്ളിയിൽ പോയി കുറച് നേരം കൂട്ടുകാർകൊപ്പം ചിരിയും കളിയുമായി ചിലവഴിക്കും പിന്നെ നേരെ ബാഗും തൂക്കി വണ്ടി കയറുകയാണ് അന്നും കളിയാണ് അവരുടെ ആഘോഷം.
ആകെത്തുക എന്നും ആഘോഷം മൈതാനത്തിൽ മാത്രമാണ് എല്ലാ ദുഖവും മറന്ന് ചിരിക്കാനും കൂടെയുള്ളവരെ സന്തോഷിപ്പിക്കാനും അവർ സമയത്തെ കണ്ടെത്തുന്നു.
ആഴ്ചയിലെ വെള്ളിയാഴ്ച എന്നെപോലെയുള്ള ദീർഘ നേരം ജോലി ചെയ്യുന്നവർ എല്ലാം മറന്ന് സന്തോഷിക്കുന്ന ദിവസമാണ്. ആ സന്തോഷം അവസാനികുന്നത് ചിലപ്പോൾ രാത്രി 1 മണിവരെ നീളും ചിലപ്പോൾ 3 മണി വരെ നീളും എന്തിന് ചിലപ്പോൾ സുബ്ഹിക്ക് ബാങ്ക് വിളിക്കുന്നത് വരെ നീണ്ട് പോകും.
എല്ലാവരും ഓരോ ദിക്കിൽ നിന്നും വന്നവരാണ് എന്നാൽ അവരെയെല്ലാം ഒരുമിപ്പിച്ചു കാൽപ്പന്ത് എന്ന മായാലോകം അവരെ വേറെ സ്വർഗ്ഗ ലോകത്തേക് എത്തിക്കുന്നു.
NB -കുറെ നാളായി മനസിൽ ഉണ്ടായിരുന്ന ആശയമാണ് പലപ്പോഴും എഴുതാൻ നോക്കിയിട്ടും ഒഴിവാക്കിയതാണ് ഇപ്പോൾ അതൊന്ന് പൂർത്തിയാക്കിയിരിക്കുന്നു.
ഫഹദ് വാഹിദ്