നെഹ്റു ട്രോഫി ലൂസേഴ്സ് ഫൈനൽ മത്സരങ്ങൾ – ഇവർ വിജയികൾ
നെഹ്റു ട്രോഫി ലൂസേഴ്സ് ഫൈനൽ മത്സരങ്ങളിൽ ആയാപറമ്പ് വലിയ ദിവാൻജി, മഹാ ദേവിക്കാട്, വിയ്യാപുരം എന്നീ വള്ളങ്ങൾ വിജയികളായി. മൂന്നാമത്തെ ലൂസേഴ്സ് ഫൈനലിൽ ആയപറമ്പ് വലിയ ദിവാൻജി വിജയിച്ചു. രണ്ടാം ലൂസേഴ്സ് ഫൈനലിൽ മഹാദേവിക്കാടും വിജയം കൊയ്തു. പരമ്പരാഗത ശക്തികളായ ജവാഹർ തായങ്കരിയുടെ മത്സരത്തെ അതിജീവിച്ചാണ് മഹാദേവിക്കാട് ഒന്നാമത് എത്തിയത്. ഫൈനലിനേക്കാളും വാശിയേറിയത്തിയിരുന്നു ലൂസേഴ്സ് ഫൈനൽ. ഫോട്ടോ ഫിനിഷിങ്ങിൽ വിയ്യാപുരം, പായിപ്പാടനെയും ആയാപറമ്പു പാണ്ടിയെയും മറികടക്കുകയായിരുന്നു.