നെഹ്റു ട്രോഫി ; നടുഭാഗം ചുണ്ടന് കിരീടം
അറുപത്തിയേഴാമത് നെഹ്റു ട്രോഫി വള്ളം കളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ ചുണ്ടൻ വള്ള വിഭാഗം ചാമ്പ്യന്മാരായി. മത്സരത്തിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡ് നേടിയ നടുഭാഗം മികച്ച വിജയമാണ് നേടിയത്. ഇതോടെ ചാമ്പ്യൻസ് ബോട്ട് ലീഗിലെ ആദ്യ വിജയവും നടുഭാഗം ചുണ്ടൻ കരസ്ഥമാക്കി. നെഹ്റു ട്രോഫിയിൽ നടുഭാഗം ചുണ്ടന്റെ ആദ്യ വിജയമാണിത്.
ആവേശകരമായ ഫൈനലിൽ പഴയ ശക്തികളായ കാരിച്ചാൽ ചുണ്ടനെയും ചമ്പക്കുളം ചുണ്ടനെയും കാഴ്ചക്കാരാക്കിയാണ് നടുഭാഗം ചുണ്ടൻ വിജയികളായത്. കരക്കാരുടെ മത്സരത്തിൽ ഈ മൂവരോടൊപ്പം ദേവാസും മത്സരത്തിൽ സജീവം ആയിരുന്നു. പത്തു പതിനഞ്ചു തുഴപ്പാടിന് വിജയിക്കാൻ സാധിച്ചത് നടുഭാഗത്തിന്റെ വിജയത്തിന്റെ മറ്റു കൂട്ടും.
പുതു പുത്തൻ വള്ളത്തിലാണ് നടുഭാഗം മത്സരത്തിന് ഇറങ്ങിയത്. പോലീസ് സേന അംഗങ്ങൾ തുഴഞ്ഞ കാരിച്ചാൽ ചുണ്ടനായിരുന്നു നടുഭാഗത്തിന് വെല്ലുവിളി ഉയർത്തിയത്. എന്നാൽ എൻ. നാരായൺ കുട്ടിയുടെ നേതൃത്വത്തിൽ തുഴഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബ് നടുഭാഗത്തിനു വിജയം സമ്മാനിക്കുകയായിരുന്നു.