നെഹ്‌റു ട്രോഫി ; ആവേശ ഫൈനലുകൾ അല്പസമയത്തിനുള്ളിൽ
അറുപത്തിയേഴാമത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ ഫൈനൽ മത്സരങ്ങൾ അല്പസമയത്തിനുള്ളിൽ ആരംഭിക്കും. ചുണ്ടൻ വള്ളങ്ങളടക്കം എല്ലാ വിഭാഗങ്ങളുടെയും ഹീറ്റ്‌സ് മത്സരങ്ങൾ പൂർത്തിയായപ്പോൾ ചുണ്ടൻ വള്ള വിഭാഗത്തിൽ നിലവിലെ ചാമ്പ്യന്മാരായ പായിപ്പാടൻ ചുണ്ടൻ പുറത്തായി. ഹീറ്റ്‌സ് മത്സരങ്ങളിൽ ഒന്നാമതെത്തിയ ആറു ചുണ്ടൻ വള്ളങ്ങളിൽ നിന്നും മികച്ച സമയത്തിൽ ഫിനിഷ് ചെയ്ത നാലു വള്ളങ്ങളെയാണ് ഫൈനലിനായി തെരഞ്ഞെടുക്കുക. നെഹ്‌റു ട്രോഫി കൂടാതെ പുതുതായി തുടങ്ങിയിരിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിലെ ആദ്യമത്സര വിജയി എന്ന ബഹുമതി കൂടെയാണ് നെഹ്‌റു ട്രോഫി മത്സരത്തിലെ ചുണ്ടൻ വള്ള വിഭാഗം വിജയിയെ കാത്തിരിക്കുന്നത്.