സാഞ്ചെസിന് ഇനി ഒരു തിരിച്ചു വരവ് സാധ്യമോ?
കാര്യം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയത്തിൽ അത്ര താല്പര്യമുള്ള കൂട്ടത്തിലല്ലെങ്കിലും അലക്സിസ് സാഞ്ചസിന്റെ കാര്യത്തിൽ നല്ല സങ്കടമുണ്ടായിരുന്നു.വലിയ ഇഞ്ചുറി മൂലമല്ലാതെ ഇത്തരത്തിലൊരു ഫോം ഡിപ്പ് ഫുട്ബോളിലിൽ കേട്ടുകേൾവിയില്ലാത്തതാണ്.ആഴ്സണലിൽ മിന്നും താരമായിരുന്ന സാഞ്ചസിനെ കേട്ടുകേൾവിയില്ലാത്ത ശമ്പളത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ചൂണ്ടിയത്.അപാരമായ ഹൈപ്പിൽ,ആഘോഷമായ വരവോല്പോടെ എത്തിയ താരത്തിന് കളിക്കളത്തിൽ പക്ഷെ പിഴച്ചു.ഒരു വിന്നിങ് ടീമിന്റെ പാർടാകാനുള്ള കളിയൊന്നും ആ ബൂട്ടിൽ നിന്ന് വന്നില്ല.പാഷനേറ്റായ താരം നിലാവാത്തഴിച്ചു വിട്ട കോഴിയെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് വേദനിപ്പിക്കുന്ന കാഴ്ച്ചയായി.ഡീലിന്റെ ഭാഗമായി മറു സൈഡിലേക്ക് പോയ മിഖീത്രായനും ആദ്യത്തെ കത്തിക്കലിന് ശേഷം മങ്ങി.ആർക്കുമാർക്കും ഗുണം ചെയ്യാതെ പോയ ഡീൽ.കൂടാതെ ബെഞ്ചിലിരുത്തി കനത്ത വേജസ് കൊടുക്കുന്നതിനുള്ള ട്രോളുകളും.RVP യുടെ പിൻഗാമിയാകുമെന്ന് നിനച്ചിട്ട് ഒന്നുമാകാതെ പോയ അവസ്ഥ ഫാൻസിനെയും രോഷാകുലരാക്കി
അവസാനം സാഞ്ചസ് ഇന്ററിലേക്ക് നീങ്ങുകയാണ്.യുണൈറ്റഡിൽസഹതാരമായിരുന്ന ലുകാകുവിനോടൊപ്പം കൊണ്ടേയുടെ കീഴിൽ.ലുകാകുവും തന്റെ മോശം ടച്ചുകളും മിസുകളും മൂലം യുണൈറ്റഡിൽ പഴി കേട്ടിരുന്നു.പക്ഷെ ബെൽജിയൻ ജേഴ്സിയിൽ അയാൾ ഫോമിൽതന്നെ ആയിരുന്നു എന്നതാണ് സത്യം
എത്തിഹാദിനെ നിശബ്ദമാക്കിയത്,എമിറേറ്റ്സിൽ ചെന്നുള്ള പ്രകടനം,സെമിയിൽ ടോട്ടൻഹാമിനെതിരെയുള്ള ഹീറോയിസം തീർന്നു മാഞ്ചസ്റ്റർ ജേഴ്സിയിൽ കണക്കെടുപ്പ്-ഇല്ല,എന്റെ ന്യൂകാസിലിന്റെ നെഞ്ചത്തും ഒന്ന് പൊട്ടിച്ചിരുന്നു ഫൈനൽ മിനിറ്റുകളിൽ-എങ്കിലും കൂട്ടിക്കിഴിച്ചുനോക്കിയാൽ നഷ്ടത്തിന്റെ കണക്കാണ് മുന്നിൽ
Conte ക്ക് സാഞ്ചസിന്റെ കോൺഫിഡൻസ് തിരിച്ചുകൊണ്ടുവരുവാൻ കഴിയുമോ.അരങ്ങേറ്റത്തിലെ ഗോളോടെ ലുകാകു വരവറിയിച്ചു.സാഞ്ചസിനും ടീമിൽ സാന്നിദ്ധ്യം ഉറപ്പിക്കാൻ പറ്റുമോ?
കാത്തിരിക്കാം