Cricket legends Top News

മാർക്ക് ബൗച്ചർ – വിക്കറ്റ് കീപ്പിങ്ങിന്റെ അർത്ഥവും മാനവും മാറ്റിയ ക്രിക്കറ്റെർ

August 27, 2019

മാർക്ക് ബൗച്ചർ – വിക്കറ്റ് കീപ്പിങ്ങിന്റെ അർത്ഥവും മാനവും മാറ്റിയ ക്രിക്കറ്റെർ

തോൽക്കാൻ മനസ്സില്ലാത്ത പോരാളി, കഠിനാദ്വാനിയായ ക്രിക്കറ്റെർ, അതെ കളിക്കളത്തിലെ ഒരു യോദ്ധാവ് തന്നെയായിരുന്നു മാർക്ക്‌ ബൗച്ചർ. ഒരിക്കലും നാച്ചുറലി ഗിഫ്റ്റഡ് ബാറ്റ്സ്മാൻ ആയിരുന്നില്ല ബൗച്ചർ, പക്ഷെ തന്റെ കഠിനാധ്വാനം കൊണ്ട് അദ്ദേഹം എല്ലാ പരിമിതികളും മറികടക്കുന്നതായിരുന്നു ക്രിക്കറ്റ്‌ ലോകം കണ്ടത്.

999 പേരെ വിക്കറ്റിന് പുറകിൽ നിന്നുകൊണ്ട് പുറത്താക്കിയ ബൗച്ചർ ഏറ്റവും മികച്ച ഒരു വിക്കറ്റ്‌കീപ്പർ എന്ന ലേബലിലാണ് അറിയപ്പെടുന്നത്. 1997ൽ പാകിസ്താനെതിരെയായിരുന്നു ബൗച്ചർ ഇന്റർനാഷണൽ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്, വിക്കറ്റിന് പിന്നിലെ മികച്ച ഫൂട്ടവർക് കൊണ്ട് ഒരുപാട് പേരുടെ പ്രശംസയും ബൗച്ചർന് തുടക്കത്തിൽ ലഭിക്കുകയും ഉണ്ടായി.

വിക്കറ്റിന് പുറകിൽ വേഗതയിൽ 100ഡിസ്മിസ്സലുകൾ പൂർത്തിയാക്കിയ കീപ്പറും, ഒരു ബൈ പോലും നൽകാതെ കൂടുതൽ ഇന്നിംഗ്സ് വിക്കെറ്റ് കാത്തുസൂക്ഷിച്ച കീപ്പർ എന്ന റെക്കോർഡും ഇദ്ദേഹത്തിന്റെ പേരിലാണ്,
ഗില്ലസ്പി തകർക്കുന്നതിന് മുൻപ് വരെ ഒരു നൈറ്റ്‌ വാച്ച്മാന്റെ ഉയർന്ന സ്കോറും ബൗച്ചറിന്റെ പേരിലായിരുന്നു (125).

ഓസ്‌ട്രേലിയക്കെതിരെ നടന്ന വേൾഡ് റെക്കോർഡ് ചെയ്‌സിങ് മാച്ചിൽ അവസാന നിമിഷങ്ങളിൽ പ്രോട്ടീയാസിനെ വിജയത്തിലേക്കു നയിച്ചതിന് പിന്നിലും ബൗച്ചർ എന്ന പോരാളിയായിരുന്നു.

3 വേൾഡ് കപ്പ്, 100ൽ കൂടുതൽ ടെസ്റ്റ്‌ മാച്ചുകൾ, 200ന് മുകളിൽ ഏകദിനമത്സരങ്ങൾ, ഒരു ബെസ്റ്റ് ടീം ആയി സൗത്ത്ആഫ്രിക്ക മുന്നേറുമ്പോൾ അതിൽ അഭിവാജ്യ ഘടകമായി ബൗച്ചർ നിറഞ്ഞു നിന്നിരുന്നു.

9 ജൂലൈ 2012ന് നടന്ന പ്രാക്ടീസ് ഗെയിമിൽ താഹിറിന്റെ ബൗളിങ്ങിൽ ബെയിൽസ് കണ്ണിൽ കൊള്ളുകയും, തുടർന്നുണ്ടായ സർജറിയും അദ്ദേഹത്തെ കളിയിൽ നിന്ന് പൂർണമായും പുറത്തിരുത്തി. റെറ്റിനക്ക് ഒന്നും സംഭവിക്കാത്തതിനാൽ അദ്ദേഹത്തിന് മുക്കാൽ ശതമാനം കാഴ്ച്ച തിരിച്ചു കിട്ടുകയും ഉണ്ടായി

Pranav Thekkedath

Leave a comment