Cricket Stories Top News

ഓർമയിലെ മുഖങ്ങൾ – മാർക്ക് രാംപ്രകാശ്

August 22, 2019

ഓർമയിലെ മുഖങ്ങൾ – മാർക്ക് രാംപ്രകാശ്

ജന്മനാൽ രൂപ പെട്ട പ്രതിഭ വൈശിഷ്ട്യം അതായിരുന്നു മാർക്ക്‌ രാംപ്രകാശ്. 35,659 ഫസ്റ്റ് ക്ലാസ്സ്‌ റൺസ്, 53.14 ആവറേജ്, 114 സെഞ്ചുറികൾ, അതെ കൗണ്ടി ക്രിക്കറ്റിലെ ഒരു അത്ഭുതം തന്നെയായിരുന്നു രാംപ്രകാശ്. അതിനാൽ ഇംഗ്ലണ്ടിലെ ക്രിക്കറ്റ്‌ ജനതയും, ക്രിക്കറ്റ്‌ ബോർഡും ഒരുപാട് പ്രതീക്ഷിച്ചിരുന്നു ഇദ്ദേഹത്തിൽ നിന്ന്.

പക്ഷെ ഇന്റർനാഷണൽ ക്രിക്കറ്റ് അദ്ദേഹത്തിന് സമ്മാനിച്ചത് അത്ര സുഖമുള്ള ഓർമ്മകൾ ആയിരുന്നില്ല, നാച്ചുറലി ടാലന്റഡ് ആയ ഇദ്ദേഹത്തെപോലുള്ള ഒരു അസാമാന്യ പ്രതിഭയ്ക്ക് ബിഗ് സ്റ്റേജിൽ കാലിടറുന്ന കാഴ്ച്ച അവിശ്വസനീയതയോടെ ആയിരുന്നു ക്രിക്കറ്റ്‌ ലോകം വീക്ഷിച്ചത്.

മൈക്കൽ വോഗൻ പറഞ്ഞിരുന്നു കഴിഞ്ഞ ഇരുപത് വർഷത്തിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ടെക്‌നിഷ്യൻ ആയിരുന്നു ഇദ്ദേഹമെന്ന്, ക്രീസിലെ ചലനങ്ങൾ കൊണ്ടു പോലും ഇദ്ദേഹം എല്ലാവരെയും അത്ഭുതപെടുത്തിയിരുന്നു എന്ന്. പക്ഷെ ഇന്റർനാഷണൽ ക്രിക്കറ്റിൽ മാനസികമായി അദ്ദേഹത്തിന് വിജയിക്കാൻ സാധിക്കാതെ പോയി…………

സെലക്ടർമാരും അദ്ദേഹത്തെ ഒരുപാട് സഹായിച്ചിരുന്നു മോശം ഫോമിൽ ടീമിൽ നിന്ന് പുറത്തുപോയിട്ടും, അവർ അദ്ദേഹത്തെ വീണ്ടും തിരിച്ചു വിളിച്ചു ഒരുപാട് തവണ,കാരണം അവർക്കറിയാമായിരുന്നു അയാളിലെ കഴിവുകളെ.

സമ്മർദ്ദം താങ്ങാൻ കഴിയാത്ത ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം, ഒരിക്കൽ പോലും സമ്മർദ്ദ ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ ബാറ്റ് ശബ്ദിച്ചിരുന്നില്ല, സ്ലെഡ്ജിങ് ആശാനായ ഷെയിൻ വോൺ ഇദ്ദേഹത്തിന്റെ ഈ ദൗർബല്യം ഒരുപാട് തവണ ഗ്രൗണ്ടുകളിൽ തുറന്നു കാട്ടിയിരുന്നു.

ഗ്രേയം ഗൂച്ചിന് ശേഷം ഇംഗ്ലീഷ് ജനത കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആയിരുന്നു രാംപ്രകാശ്, ഇന്റർനാഷണൽ ക്രിക്കറ്റിൽ വിജയിക്കാനുള്ള എല്ലാ ടെക്നിക്കൽ ചേരുവകളും അദ്ദേഹത്തിൽ ഉണ്ടായിരുന്നു, പക്ഷെ മാനസികമായി അദ്ദേഹം ശക്തനായിരുന്നില്ല, പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നിൽക്കാനുള്ള കഴിവ് അദ്ദേഹത്തിൽ വളരെ കുറവായിരുന്നു. ക്രിക്കറ്റ്‌ എന്ന ഗെയിമിൽ മെന്റൽ സ്ട്രെങ്ത്തിന് എത്ര പ്രാധാന്യം ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഇദ്ദേഹത്തിന്റെ ജീവിതം.

പതിനൊന്ന് വർഷത്തെ ഇംഗ്ലണ്ട് ടെസ്റ്റ്‌ കരിയറിൽ അദ്ദേഹം സ്വന്തമാക്കിയത് വെറും രണ്ട് സെഞ്ചുറികൾ മാത്രമായിരുന്നു, അതും 27 ആവറേജിൽ, ഒരുപാട് പ്രതീക്ഷകൾ നൽകി ഒന്നുമാവാതെ പോയതിൽ അദ്ദേഹത്തിന് അദ്ദേഹത്തെ തെന്നെ പഴിക്കാം….
എഴുതിയത് Pranav Thekkedath

Leave a comment