Cricket Stories Top News

ജോഫ്ര അർച്ചർ – അവസാനം ജെഫ് തോംസണ് ഒരു അനുയായി

August 20, 2019

author:

ജോഫ്ര അർച്ചർ – അവസാനം ജെഫ് തോംസണ് ഒരു അനുയായി

”I enjoy hitting a batsman more than getting him out. I like to see blood on the pitch. And I’ve been training on whisky” ചരിത്രത്തിലെ ഏറ്റവും ഭീതിജനകമായ ബൗളിങ്ങിനാല് പ്രശസ്തനായ ജെഫ് തോംസണ് ഒരിക്കല്പറഞ്ഞതാണ്….

ഭീതിജനകമായ ബൗളിങ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തുന്നത് 1932 ആഷസില് ജാര്ഡൈന് എന്ന ക്യാപ്റ്റന് തന്െറ ബൗളര്മാരായ ഹരോള്ഡ് ലാര്വുഡിനേയും ബില് വോസിനേയും ഉപയോഗിച്ച് ഡോണ്ബ്രാഡ്മാനെ നേരിട്ടപ്പോഴാണ്… പരിക്കേറ്റ് ചോരയൊലിപ്പിച്ച് ഇംഗളീഷ് ഫാസ്റ്റ് ബൗളര്മാരുടെ പന്തുകള് നേരിടാനാകാതെ ഓസീസ് ബാറ്റ്സ്മാര് പിച്ച് വിട്ടു…ഭീതിജനകമായ ബൗളിങിനു മുന്നില് ഓസീസ് ബാറ്റ്സ്മാന് ബെര്ട്ട് ഓള്ഡ് ഫീല്ഡിന്െറ തലയോട്ടിക്ക് ഫ്രാക്ചര്വരെയുണ്ടായി… എന്നാല് ഇംഗളീഷ് പിന്തലമുറക്ക് അതി വേഗതയാര്ന്ന ബൗളിങ്ങ് അന്യമായിരുന്നു…വേഗതയേകാള് ബൗണസറുകളേകാള്അവരാശ്രയിച്ചത് പന്തിന്െറ തിരിയലുകളെയാണ്. സ്വിങ്ങ് ബൗളിങ് ആയിരുന്നു …അതേസമയം 70 കളിലെത്തിയപ്പോള് വിന്ഡീസ് പേസ് ബാറ്ററിയും ലിലി-തോംസണ്മാരും ബാറ്റസ്മാരെ ബൗണ്സറുകള് കൊണ്ട് വിറപ്പിച്ചു… തോംസണ്ന്െറ ബോളുകള് കൊണ്ട് മാത്രം പരിക്കേറ്റ് മടങ്ങിയവര് അയാള് നേടിയ വിക്കറ്റുകള്ക്ക് ഏകദേശം തുല്യമായിരുന്നു…അതിഭീകരമായ ഫാസ്റ്റ് ബൗളിങ്ങിന്െറ സുന്ദരതയായിരുന്നു 70 കളേയും 80 തുകളേയും ക്രിക്കറ്റിലെ മനോഹാരിതയായി മാറിയത്…ഫാസ്റ്റ് ബൗളിങ്ങിന്െറ സുവര്ണ്ണ കാലഘട്ടമായിരുന്നു അത്….. 90 കളുടെ തുടക്കത്തില് അബ്രോസും ഡൊണാള്ഡും വഖാറും വേഗതയെ ആയുധമാക്കിയപ്പോഴും ഭീകരതയേകാള് മനോഹരിതയായിരുന്നു അവരുടെ ബൗളിങ്ങ് ക്രിക്കറ്റിന് നല്കിയത്… 90 കളുടെ അവസാനത്തില് തുറുപ്പിച്ച കണ്ണുകളും അതി ഭീകര റണ്ണപ്പുമായി റാവല്പിണ്ടിയില് നിന്ന് പന്തുമായെത്തി…ദര്ശനത്തിന് ഭാഗ്യമേ ലഭിക്കാതെ പലപ്പോഴും വിക്കറ്റിനെ തെറിപ്പിച്ച് അയാളുടെ പന്തുകള് കടന്ന് പോയി…ചിലപ്പോഴെല്ലാം ബാറ്റസ്മാനറിയാത്ത ബൗണ്ടറികളും…എന്നാലതധികം നീണ്ടു നിന്നില്ല….അക്തറിന്െറ കരിയര്പരിക്കിലേക്ക് വീണു പോയി…അതേസമയം ഉയര്ന്നു വന്ന ബ്രെട്ട് ലീക്കും വേഗതയായിരുന്നു ആയുധമെങ്കിലും അയാള് ഭീകരതയല്ല ലക്ഷ്യ പ്രാപ്തിയിലാണ് ശ്രദ്ധ കേന്ദ്രികരിച്ചത്…ന്യൂസിലാണ്ടില് നിന്ന് വന്ന ബോണ്ടും ബൗണസറുകളെകാള് കൃത്യതയും യോര്ക്കറുകള്ക്കും പ്രാധാന്യം നല്കി..കാലം കുറവായിരുന്നു അയാള്ക്ക്…സ്റ്റെയിനും വേഗതയായിരുന്നു ആയുധമെങ്കിലും ബാറ്റ്സ്മാന്െറ ശരീരത്തെ നേരിടുന്ന ബൗണ്സറുകള് അയാള് അത്രയേറെ ലക്ഷ്യമാക്കിയില്ല…

വിന്ഡീസ് പേസ് ബാറ്ററിയുടെ ഒരു പുനരവതാരം ഒരിക്കല് കൂടി സംഭവിച്ചത് 2010ല് സൗത്താഫ്രിക്കയിലായിരുന്നു … മലയാളിയായ ശ്രീശാന്ത് സൗത്താഫ്രിക്കന് പിച്ചുകളില് തീ തുപ്പി…ശ്രീശാന്തിന്െറ അതിഭീകര ബൗണസുറകള്ക്ക് മുന്നില് സൗത്താഫ്രിക്കന് ബാറ്റിങ് നിര ഞെട്ടി വിറച്ചു..സാക്ഷാല് ജാക്ക് കാലീസിനെ ശ്രീശാന്ത് പുറത്താക്കിയ പന്ത് ദശകങള്ക്ക് ശേഷം ഫാസ്റ്റ് ബൗളിങ്ങിന്െറ എക്കാലത്തെയും ഭീകരതയുടെ പൂര്ണ്ണതയായിരുന്നു…എന്നാല് അയാള് അയാളിലില് തന്നെ അലിഞ്ഞില്ലാതായായതോടെ ലോകം ഫാസ്റ്റ് ബൗളിങ്ങ് ഭീകരതക്ക് കാത്തിരിക്കുകയായിരുന്നു…..

ഇക്കഴിഞ്ഞ ദിവസങ്ങള് ആ കാത്തിരുപ്പ് അവസാനിക്കുകയായിരുന്നു….ബാറ്റ്സ്മാന്മാരെ ഭയപെടുത്തുന്ന ഭീകരതയുമായി കരീബിയന് കൊടുങ്കാറ്റ് ഇംഗളണ്ടിനായി പന്തെറിഞ്ഞു….ഒരിക്കല് കേള്വിയായിരുന്ന ഫാസ്റ്റ് ബൗളിങ്ങിന്െറ ഭീതിജനകമായ സുവര്ണ്ണകാലഘട്ടത്തെ ഓര്മ്മിപ്പിക്കുന്നതായിരുന്നു അയാളുടെ പന്തുകള്… ആര്ച്ചര് ഒരു പ്രതീക്ഷയാണ്…ഫാസ്റ്റ് ബൗളിങ്ങ് ക്രിക്കറ്റിന്െറ പ്രധാന ആയുധമാകുന്ന ബാറ്റും ബോളും തമ്മില്യുദ്ധമുണ്ടാകുന്ന ഒരു കാലഘട്ടത്തിലേക്കുളള തിരിച്ച് പോക്കിന്െറ വിളംബരം…
✍🏻Rayemon Roy Mampilly

Leave a comment