ബുണ്ടസ്‌ലീഗിൽ ബയേണിന് സമനില
ബുണ്ടസ് ലീഗിൽ ആദ്യ മത്സരത്തിൽ ബയേണിന് സമനില.ഹെർത്തയോട് ആണ് 2-2 സമനില വഴങ്ങിയത്.സമനില നേടിയതോടെ ഹെർത്ത 6 ആം സ്ഥാനത്തും ബയേൺ 7ആം സ്ഥാനത്തും ആണ്.ബയേണിന് വേണ്ടി വേണ്ടി രണ്ട് ഗോളുകളും നേടിയത് ലെവൻഡോസ്‌കി ആണ്.ഹെർത്തക്ക് വേണ്ടി ലുക്കേബാക്കിയോ,ഗ്രുജിക്ക് എന്നിവർ ഗോൾ നേടി.കളി തുടങ്ങി 24 മിനിറ്റിൽ തന്നെ ബയേൺ അവരുടെ വല കുലുക്കി.പക്ഷെ ബയേണിന്റെ സന്തോഷം അധികം നീണ്ടുനിന്നില്ല.36,38 മിനിറ്റുകളിൽ ഗോൾ നേടിയതോടെ ബയേൺ പരുങ്ങലിലായി.പക്ഷെ മികച്ച ആക്രമണം അഴിച്ചുവിട്ട ബയേൺ ആദ്യ പകുതിയിൽ ഒന്നും ചെയ്യാനായില്ല.പക്ഷെ രണ്ടാം പകുതിയിൽ 60 ആം മിനുട്ടിൽ കിട്ടിയ പെനാൽറ്റി ലെവൻഡോസ്‌കി മുതലാക്കിയതോടെ ബയേൺ ആരാധകർക്ക് ആശ്വാസമായി.
ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നതോടെ പലപ്പോഴും കളി പരുക്കാനായി.6 മഞ്ഞ കാർഡുകൾ ആണ് റഫറിക്ക് എടുക്കേണ്ടി വന്നത്.തുടക്കം മുതൽ മികച്ച കളി പുറത്തെടുത്ത ബയേൺ പക്ഷെ പല അവസരങ്ങളും മുതലാക്കാനായില്ല.ബയേൺ 17 ഷോട്ടുകൾ എടുത്തപ്പോൾ അതിൽ 7 എണ്ണവും ഓൺ ടാർഗറ്റ് ഷോട്ടുകൾ ആയിരുന്നു.ഹെർത്ത ആകട്ടെ 6 ഷോട്ട് മാത്രമാണ് ഉതിർത്തത്.അതിൽ മൂന്ന് എണ്ണവും ഓൺ ടാർജറ്റും.ഏറ്റവും കൂടുതൽ ഫൗളുകൾ നടത്തിയത് ഹെർത്ത ആണ്.18 എണ്ണം!!!.ഇനി ബയേണിന്റെ അടുത്ത മത്സരം 24 ആം തിയതി ആണ്.