Foot Ball Top News

ലാക്ക -അബാ മിന്നി, ആർസെനലിനു ജയം

August 17, 2019

author:

ലാക്ക -അബാ മിന്നി, ആർസെനലിനു ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആർസെനലിനു തുടരെ രണ്ടാം ജയം. ഇന്ന് സ്വന്തം തട്ടകമായ എമിറേറ്റ്സിൽ നടന്ന മത്സരത്തിൽ ബേൺലിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ആർസെനാൽ തോല്പിച്ചത്. ആർസെനലിനു വേണ്ടി ലാകാസെറ്റ്, അബാമേയാങ്ങ് എന്നിവർ ഗോളുകൾ നേടി. ബേൺലിയുടെ ഏക ഗോൾ ആഷ്ലി ബേൺസ് നേടി.

സീസണിൽ തങ്ങളുടെ ആദ്യ ഹോം മാച്ചിനിറങ്ങിയ ആർസെനലിനു ബേൺലി കനത്ത വെല്ലുവിളിയാണ് ആദ്യ പകുതിയിൽ ഉയർത്തിയത്. എങ്കിലും 13ആം മിനുട്ടിൽ ബോക്സിനുള്ളിൽ വളരെ ടൈറ്റ് ആംഗിളിൽ 3 ബേൺലി ഡിഫെൻഡർമാരെയും ഗോൾകീപ്പറെയും കീഴ്പെടുത്തി നേടിയ ഗോളിൽ ആർസെനാൽ ലീഡ് നേടി. എന്നാൽ അതോടെ ബേൺലി പ്രത്യാക്രമണം കനപ്പിക്കുകയാണുണ്ടായത്. മറുവശത്തു ആർസെനലിനു കിട്ടിയ ചില മികച്ച അവസരങ്ങൾ ബേൺലി ഗോളി പോപ്പിന് മുന്നിൽ നിഷ്പ്രഭമായി. ഇടവേളയ്ക്കു തൊട്ടു മുൻപ് ആഷ്ലി ബേൺസ് തന്റെ ഗോളിലൂടെ ബേൺലിയെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയിൽ ലാക്ക -ആബ കൂട്ടുകെട്ടിന് ഒപ്പം വില്ലൊക്കിനു പകരം പെപെ ഇറങ്ങുകയും മധ്യനിരയിൽ സെബാലോസും ഫോമിലായതോടെ കളി ആര്സെനലിന്റെ വരുതിയിലായി. ഒടുവിൽ 64ആം മിനുട്ടിൽ അബാമേയാങ്ങ് ഒരുഉജ്ജ്വല ഗോളിലൂടെ ആർസെനലിന്റെ ലീഡ് നേടി. പിന്നീടും ചില അവസരങ്ങൾ ഗണ്ണേഴ്സിന് ലഭിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. ഇനി ഓഗസ്റ്റ് 24നു ലിവർപൂളുമായാണ് ആര്സെനലിന്റെ അടുത്ത മത്സരം

Leave a comment