Cricket Editorial Epic matches and incidents Stories Top News

ഇന്ത്യൻ ക്രിക്കറ്റ് ന്യൂസ് റീൽ

August 16, 2019

ഇന്ത്യൻ ക്രിക്കറ്റ് ന്യൂസ് റീൽ

1947 ൽ സമ്പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ഏകദേശം 200 വർഷങ്ങൾ ഇന്ത്യയെ ബ്രിട്ടീഷുകാർ ഭരിച്ചു.

ബ്രിട്ടീഷ് ഭരണത്തിന്റെ പിടിയിൽ നിന്ന് ഇന്ത്യ പുറത്തുവരുമ്പോൾ, ഇരു രാജ്യങ്ങളും തമ്മിൽ പൊതുവായ ഒരു കാര്യം ഉണ്ടായിരുന്നു – ക്രിക്കറ്റ്.

സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ, ഈ കളി ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു. 1895-1902 കാലഘട്ടത്തിൽ ഇംഗ്ലണ്ടിനായി കളിച്ച മഹാരാജ രഞ്ജിത്സിങ്‌ജി മുതൽ സ്വാതന്ത്ര്യാനന്തര മാസ്റ്റർ ബ്ലാസ്റ്റർ വരെ. അന്നും എന്നും ക്രിക്കറ്റ് എന്ന കളി നമ്മൾ ഓരോരുത്തരുടെയും ഹൃദയത്തിൽ സ്ഥാനം പിടിച്ചതാണ്,

ഇന്ന്, 73 -ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, ഇന്ത്യയിൽ ക്രിക്കറ്റ് എങ്ങനെ വികാസം പ്രാപിച്ചുവെന്ന് നോക്കാം.

രാജ്യത്തെ ജനപ്രിയ കളികളിലൊന്നായി നിലകൊള്ളാൻ ക്രിക്കറ്റ് കുറച്ചു സമയമെടുത്തു. ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയം രേഖപ്പെടുത്താൻ 20 വർഷമെടുത്തു. 1952 ൽ ഇംഗ്ലണ്ടിനെതിരായിട്ടായിരുന്നു ആ വിജയകരമായ നിമിഷം, വിജയ് ഹസാരെയുടെ നേതൃത്വത്തിലുള്ള ടീം ഇംഗ്ലീഷ് ടീമിനെ ഒരു ഇന്നിംഗ്‌സും 8 റൺസിനും തകർത്തു. ആ കളിയിൽ വിനോ മങ്കാഡ് 12 വിക്കറ്റ് നേടി. അന്ന് ആദ്യമായി ഇന്ത്യ 5 മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലാക്കി.

വർഷങ്ങൾ കടന്നുപോകുന്തോറും നിരവധി ക്രിക്കറ്റ് മഹാരഥന്മാർ ഇതിഹാസങ്ങളായി മാറി, അതിൽ മൻസൂർ അലി ഖാൻ പട്ടൗഡി, കപിൽ ദേവ്, സുനിൽ ഗാവസ്‌കർ, ബിഷൻ സിംഗ് ബേദി, ലാല അമർനാഥ് എന്നിവർ ഉൾപ്പെടുന്നു. ഇവർ ഇന്ത്യൻ ക്രിക്കറ്റിനെ വലിയതോതിലുള്ള വിപ്ലവത്തിലേക്ക് എത്തിച്ചു .

1968 ൽ യുവ ടൈഗർ പട്ടൗഡിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഡുനെഡിനിൽ വെച്ച് ന്യൂസിലൻഡിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി. ഇത് ന്യൂസിലാന്റിൽ ഇന്ത്യ നേടിയ ആദ്യ ടെസ്റ്റ് വിജയം മാത്രമായിരുന്നില്ല, വിദേശ മണ്ണിലെ ആദ്യ വിജയം കൂടി ആയിരുന്നു..#vimalT

രണ്ട് വർഷത്തിന് ശേഷം, 1970-71 ലെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം വിദേശ മണ്ണിലെ തങ്ങളുടെ ആദ്യ പരമ്പര വിജയം രേഖപ്പെടുത്തി. വെസ്റ്റ് ഇൻഡീസിൽ അഞ്ച് മത്സരങ്ങളുടെ പരമ്പര 1-0 ന് ഇന്ത്യ നേടി. വിൻ‌ഡീസ് പേസ് ആക്രമണത്തിനെതിരെ ആ പരമ്പരയിൽ 774 റൺസ് നേടി സുനിൽ ഗവാസ്‌കർ എന്ന താരം ഉദയം ചെയ്തു.

ഈ പോരാട്ടങ്ങളിലൂടെ ഇന്ത്യ ക്രിക്കറ്റിൽ വളരുന്ന ഒരു രാജ്യമാണെന്നും കടുത്ത മത്സരം നൽകാൻ കഴിവുള്ള കളിക്കാർ ഉണ്ടെന്നും ലോകം അറിഞ്ഞു തുടങ്ങിയിരുന്നു. എന്നാൽ പിൽക്കാലം ഇതുവരെ ആരും ചിന്തിച്ചിട്ടില്ലാത്തതു സംഭവിക്കുകയും അത് ഇന്ത്യൻ ക്രിക്കറ്റിന്റെ വഴിത്തിരിവായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.

1983 ൽ ജൂൺ 9 മുതൽ ജൂൺ 25 വരെ ഇംഗ്ലണ്ടിലും വെയിൽസിലുമായി നടന്ന ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റിന്റെ മൂന്നാം പതിപ്പായ പ്രൂഡൻഷ്യൽ കപ്പിന്റെ ഫൈനലിൽ നിലവിലുള്ള ചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ച് കപിൽ ദേവ് (ഇന്ത്യ) ലോകത്തെ അമ്പരപ്പിച്ചു.

രണ്ട് വർഷത്തിന് ശേഷം, 1985 ൽ, വിക്ടോറിയയിൽ 150 വർഷത്തെ യൂറോപ്യൻ കുടിയേറ്റത്തിന്റെ സ്മരണയ്ക്കായി ഓസ്ട്രേലിയയിൽ ലോക ചാമ്പ്യൻഷിപ്പ് ക്രിക്കറ്റ് നടന്നു. ഫൈനലിൽ ഇന്ത്യ ബദ്ധ ശത്രുക്കളായ പാകിസ്ഥാനെ പരാജയപ്പെടുത്തി ട്രോഫി ഉയർത്തി. നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനും മുൻ കളിക്കാരനുമായ രവി ശാസ്ത്രി 182 റൺസും 8 വിക്കറ്റും നേടിയ ഓൾ‌റൌണ്ട് പ്രകടനത്തിലൂടെ ‘ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്’ എന്ന വിളിപ്പേര് നേടി.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏകദിന ക്രിക്കറ്റുമായി പ്രണയബന്ധം ആരംഭിച്ച ദശകമായിരുന്നു അത്. സെലിബ്രിറ്റികളും മുൻ ക്രിക്കറ്റ് കളിക്കാരും മാച്ച് ഫിക്സറുകളും ഷാർജയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ കളിക്കായി ഒത്തുകൂടി, അങ്ങനെ ഇതു വർഷത്തിൽ രണ്ടു തവണ നടക്കുന്ന കാര്യമായി മാറി.

ടെസ്റ്റ് രംഗത്ത്, 1960 കളിലെയും 70 കളിലെയും പ്രശസ്ത സ്പിന്നർമാരിലൂടെ ഇന്ത്യ മുന്നേറി, പിന്നീട് 1987 ൽ വിടപറഞ്ഞ ബാറ്റിംഗ് വസന്തകാലം ഗവാസ്‌കറിലേക്ക് കൈമാറി. ബാംഗ്ലൂരിലെ അദ്ദേഹത്തിന്റെ അവസാന ഇന്നിംഗ്സ് (96) ആശ്വാസകരമായ ഒന്നായിരുന്നു എങ്കിലും ഇന്ത്യ തോറ്റു, പക്ഷേ 1986 ൽ ഇംഗ്ലണ്ടിൽ 2-0 ന് വിജയിച്ചതിന്റെ സ്വാദ്‌, ആ ദശകത്തിൽ വേറെ ഒന്നിലും ആസ്വദിക്കാനായില്ല.

അപ്പോഴേക്കും “ഗോഡ് ഓഫ് ക്രിക്കറ്റ്” സച്ചിൻ തെണ്ടുൽക്കർ ഇന്ത്യൻ ടീമിൽ ഇടം നേടി, പതിനൊന്നാമത്തെ വയസ്സിൽ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ അദ്ദേഹം 1989 നവംബർ 15 ന് പാകിസ്ഥാനെതിരെ കറാച്ചിയിൽ പതിനാറാമത്തെ വയസ്സിൽ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു.

ഇരുപത്തിനാലു വർഷത്തെ ക്രിക്കറ്റ് കാലയളവിൽ, സച്ചിൻ നൂറു അന്താരാഷ്ട്ര സെഞ്ച്വറികൾ നേടിയ ഏക കളിക്കാരൻ, ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയ ആദ്യ ബാറ്റ്സ്മാൻ, ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡ് ഉടമ , അന്താരാഷ്ട്ര ക്രിക്കറ്റിൽ 30,000 റൺസ് പൂർത്തിയാക്കിയ ഏക കളിക്കാരൻ, എന്നിവ തന്റെ പേരിനൊപ്പം ചേർത്തു.

ബാറ്റിംഗ് നിരയിൽ അത്തരമൊരു ക്ലാസ് ഉണ്ടായിരുന്നിട്ടും, 1992 ലോകകപ്പിൽ ഇന്ത്യ വെറും രണ്ട് മത്സരങ്ങളിൽ വിജയിക്കുകയും 1999 ൽ ഇംഗ്ലണ്ടിൽ സിംബാബ്‌വെയോട് പരാജയപ്പെടുകയും ചെയ്തു. മറ്റൊരു ലോകകപ്പ് സ്വന്തം നാട്ടിൽ നടന്നു, അതിൽ സച്ചിൻ റൺ ചാർട്ടിൽ ഒന്നാമതെത്തി, എന്നാൽ കൊൽക്കത്ത സെമിഫൈനലിൽ ശ്രീലങ്കയുടെ അരവിന്ദ ഡി സിൽവയുടെ പ്രതിഭക്ക് മുൻപിൽ ഇന്ത്യ പരാജയപ്പെട്ടു.

ആദ്യഘട്ടത്തിനുശേഷം ഇന്ത്യ, മുഹമ്മദ് അസ്ഹറുദ്ദീൻ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വീരേന്ദ്ര സെവാഗ്, അനിൽ കുംബ്ലെ, വിവിഎസ് ലക്ഷ്മൺ, യുവരാജ് സിംഗ് തുടങ്ങി നിരവധി മികച്ച കളിക്കാരെ അവതരിപ്പിക്കുകയും ലോക ക്രിക്കറ്റിൽ അവർ ഇടം നേടുകയും ചെയ്തു.

അപ്പോഴേക്കും അടുത്ത ഒരു ലോകകപ്പ് വിജയത്തിനായി ദാഹം തുടങ്ങിയിരുന്നു, 2003 ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഒരു യുവ നിര ഫൈനൽ വരെ എത്തിയെങ്കിലും അത് സഫലമായതു മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ശ്രീലങ്കയെ 6 വിക്കറ്റിന് പരാജയപ്പെടുത്തിയപ്പോൾ ആയിരുന്നു. അതിലൂടെ 28 വർഷത്തിന് ശേഷം ഇന്ത്യ ഒരിക്കൽ കൂടി ഏകദിന ലോകചാമ്പ്യന്മാരായി.

2007 മുതൽ 2016 വരെ ഏകദിനത്തിലും ട്വന്റി 20 യിലും 2008 മുതൽ 2014 വരെ ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യൻ ദേശീയ ടീമിൻറെ നായകനായ ധോണി എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിലൊരാളായി കണക്കാക്കപ്പെട്ടുന്നു. ഈ ക്യാപ്റ്റൻസിയിൽ ഇന്ത്യ, 2007 ഐസിസി വേൾഡ് ട്വന്റി 20, 2007–08 ലെ സിബി സീരീസ്, 2010, 2016 ഏഷ്യാ കപ്പ്, 2011 ഐസിസി ക്രിക്കറ്റ് ലോകകപ്പ്, 2013 ഐസിസി ചാമ്പ്യൻസ് ട്രോഫി എന്നിവ നേടി.

ഇന്ത്യൻ ക്രിക്കറ്റ് കയറ്റി ഇറക്കങ്ങളുടെതാണ്, എങ്കിലും വിനീതമല്ലാത്ത ഒരു അവസ്ഥായിലേക്ക് പോയിട്ടില്ല. നിലവിൽ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ പോകുന്ന ഇന്ത്യൻ ടീമിന് ഭാവിയിലും നിരവധി വിപ്ലവഅതിഷ്ടമായ പല വിജയങ്ങളും രേഖപെടുത്താൻ കഴിയട്ടെ. ….

എഴുതിയത് വിമൽ താഴെത്തുവീട്ടിൽ.

Leave a comment

Your email address will not be published. Required fields are marked *