Foot Ball Top News

ചെൽസി താരം എബ്രഹാമിനെതിരെ വംശീയാധിക്ഷേപങ്ങൾ; പിന്തുണയുമായി ഫുട്ബോൾ താരങ്ങൾ

August 16, 2019

author:

ചെൽസി താരം എബ്രഹാമിനെതിരെ വംശീയാധിക്ഷേപങ്ങൾ; പിന്തുണയുമായി ഫുട്ബോൾ താരങ്ങൾ

അനുകൂല സാഹചര്യങ്ങളിൽ താരങ്ങളെ ചേർത്തുപിടിക്കുകയും പ്രതികൂലഘട്ടത്തിൽ വെറുക്കപ്പെട്ടവനാക്കി മാറ്റുകയും ചെയ്യുന്ന കാപട്യം ഫുട്‍ബോൾ ഫാൻസിലായിരിക്കും ഏറ്റവും കൂടുതൽ കാണപ്പെടുക. നിർണായക കിക് പിഴച്ചതുമൂലം കപ്പ് കൈമോശം വന്ന ഫാൻസിന്റെ നിരാശ മനസിലാക്കാവുന്നതേയുള്ളൂ. അതവരെ രോഷം കൊള്ളിച്ചുണ്ടാവാം. പക്ഷെ
ആ വിദ്വേഷം പുറത്തുവരുന്നത് തൊലിയുടെ നിറത്തെ പരിഹസിച്ചാണ് എന്നത് തികച്ചും പ്രതിഷേധാർഹമാണ്.അതിന്റെ ഒടുവിലത്തെ ഇര
ചെൽസി യുവതാരം ടാമി എബ്രഹാം ആയിരുന്നു.

നിർണായകപെനാൽറ്റി കിക്ക് നഷ്ടപ്പെടുത്തിയ ടാമിക്കെതിരെ ഒരുപറ്റം ചെൽസി ആരാധകർ സോഷ്യൽ മീഡിയയിൽ വംശീയധിക്ഷേപം നടത്തിയിരുന്നു .ചെൽസി സംഭവത്തെ നിശിതമായി എതിർക്കുകയും ടാമിക് പിന്തുണ അറിയിക്കുകയും ചെയ്തു.ഫുട്ബോൾ എന്ന കവിതയിലെ പ്രാസം തെറ്റിയ വരിയായ റേസിസം ഇന്നൊരു മഹാവ്യാധിയായി നിലനിൽക്കുന്നു എന്നത് സങ്കടകരമാണ്.

കാല്പന്തിന്റെ കളിയഴക് ആസ്വദിക്കുന്നവർ തൊലിയുടെ നിറം നോക്കി കളിക്കാരനെ ആരാധിക്കുകയും അവഹേളിക്കുകകയും ചെയ്യുന്നത് നിരുത്സാഹപ്പെടുത്തേണ്ടത് തന്നെയാണ്. അവന്റെയും നമ്മളുടെയും ശരീരത്തിൽ ഓടുന്ന രക്തത്തിന്റെ നിറം ഒന്നാണെന്നുള്ള തിരിച്ചറിവ് മനുഷ്യനെന്നുണ്ടാവുന്നോ അന്നുമാത്രമേ ഇതിനൊരു അവസാനം ഉണ്ടാവു.

യുണൈറ്റഡ് യുവതാരം മാർകസ് റാഷ്‌ഫോർഡും ടാമിക് പിന്തുണയറിയിച്ചു കഴിഞ്ഞു.ട്വിറ്ററിലൂടെയാണ് റാഷ് പ്രതികരിച്ചത്

Classy and Matured head Rashy👏🏻

Leave a comment