ഏതു ടീമിനും ഒരു മുതൽക്കൂട്ടായി നെയ്മർ മാറും എന്നതിൽ തർക്കമില്ല !!
ബാർസയോ.? മാൻഡ്രിഡോ ? ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബുകളാണ് ബ്രസീലിയൻ താരം നെയ്മർക്ക് പുറകെയുള്ളത്. മെസ്സിയടക്കമുള്ളവർ നെയ്മറേ ബാർസയിലേക്ക് കൊണ്ട് വരാൻ പരസ്യമായി തന്നെ ശ്രമിക്കുന്നുമുണ്ട്. കേരളത്തിലെ ചെറിയൊരു വിഭാഗം ബാർസ ഫാൻസ് ഒഴികെ “ആര് ഗോൾ അടിച്ചാലും ടീം ജയിക്കണം “എന്ന് ആഗ്രഹിക്കുന്ന ഏകദേശം 90% ബാർസ ഫാൻസും നെയ്മർ ബാഴ്‌സയിലേക്ക് വരണം എന്ന് ആഗ്രഹിക്കുന്നവരാണ്. മുൻപ് നെയ്മർ ബാർസ വിട്ടത് ഒരു തെറ്റായ തീരുമാനം എന്നാ അഭിപ്രായം എനിക്കില്ല. കാരണം കഴിഞ്ഞ രണ്ട് സീസണിലും പെർഫോമെൻസ് മികച്ചതായിരുന്നിട്ട് കൂടി പരിക്കിന് മുന്നിലാണ് നെയ്മർ കിഴടങ്ങിയത് അല്ലാതെ പെർഫോമെൻസ് ലെവൽ മോശമായത് കൊണ്ടല്ല.
കഴിഞ്ഞ രണ്ട് സീസണിന്റെയും,രണ്ടാം പകുതിയിൽ പരിക്ക് പറ്റി പോകാൻ വിധിക്കപ്പെട്ടവൻ, ടിറ്റെയും പിള്ളേരും കോപ്പ വിജയികളാകുമ്പോൾ ടീമിന്റെ. ഭാഗമാകേണ്ടിയിരുന്ന അയാൾക്ക് മുന്നിൽ വില്ലന്റെ വേഷത്തിൽ ചിരിച്ച് നിന്നത് പരിക്ക് തന്നെ. തുടരെ പറ്റുന്ന പരിക്കുകളിൽ ചിലപ്പോൾ അയാൾ വിധിയെ തന്നെ പഴിക്കുന്നുണ്ടാകാം. എന്നിട്ടും എന്ത് കണ്ടിട്ടാകും ലോകത്തിലെ വമ്പൻ ക്ലബുകൾ നെയ്മർക്ക് പുറകെ പോകുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ.? ഫുട്ബോളിനെ കുറിച്ച് അറിയാവുന്നവർക്ക് നെയ്മറിന്റെ ടാലെന്റിനെ കുറിച്ച് ഒരു തർക്കവും ഉണ്ടാകില്ല. ഒരു വിങ്ങർ, അറ്റാക്കിങ് മിഡ്ഫീൽഡർ, ഫോർവേഡ്,തുടങ്ങി ഒന്നിൽ കൂടുതൽ പൊസിഷനിൽ മാറി മാറി കളിക്കാൻ കഴിവുള്ള ഒരു മൾട്ടി ടാലെന്റെഡ് പ്ലയെറാണ് അയാൾ.എല്ലാത്തിനും പുറമെ അയാളൊരു പോരാളി കൂടിയാണ്. ഒരു മോശം മത്സരം പോലും കൂടെ കളിക്കുന്ന കളിക്കാരെ ചാർജ് ചെയ്ത് കളിപ്പിക്കാൻ തക്ക കഴിവുള്ള, ഒരു തികഞ്ഞ പോരാളി.