ഇനിയില്ല ഗെയിൽ കൊടുങ്കാറ്റ്
ഗാലറിയിലേക്ക് പടുകൂറ്റൻ സിക്‌സറുകൾ പായിച്ചു കാണികൾക്ക് വിരുന്നൊരുക്കാൻ ഇനി ക്രിസ് ഗെയ്ൽ ഇല്ല. തന്റെ അവസാന ഏകദിന മത്സരത്തിൽ 72റണ്ണെടുത്തു ഖലീലിന്റെ പന്തിൽ കോഹ്‌ലിക്ക് ക്യാച്ച് നൽകി മടങ്ങി. 301ആം ഏകദിന മത്സരത്തിനിറങ്ങിയ ഗെയ്ൽ തന്റെ അവസാന ഇന്നിങ്സിലും കൊടുങ്കടവുകയായിരുന്നു. പോർട്ട് ഓഫ് സ്പെയിനിൽ നടക്കുന്ന ഇന്ത്യ -വിൻഡീസ് മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഗെയിൽ തന്റെ ഓപ്പണിങ് പങ്കാളിയായ ലൂയിസിനൊപ്പം ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച ഈ സഖ്യം 10ഓവറിൽ 114 റൺ അടിച്ചു കൂട്ടി. എന്നാൽ അടുത്തടുത്ത ഓവറുകളിൽ ഇരുവരും വീണു. വെറും 41 പന്തിൽ 8 ഫോറും 5സിക്‌സും അടങ്ങിയതായിരുന്നു യൂണിവേഴ്സൽ ബോസിന്റെ 72 റൺ ഇന്നിംഗ്സ്. ഒടുവിൽ വിവരം കിട്ടുമ്പോൾ വിൻഡീസ് 15 ഓവറിൽ 134/2 എന്ന നിലയിലാണ്.






































