Foot Ball Top News

ഇന്ന് യുവേഫ സൂപ്പർ കപ്പ് ഫൈനൽ – ചെൽസി ലിവർപൂളിനെ നേരിടും

August 14, 2019

ഇന്ന് യുവേഫ സൂപ്പർ കപ്പ് ഫൈനൽ – ചെൽസി ലിവർപൂളിനെ നേരിടും

ഇന്ത്യൻ സമയം രാത്രി 12:30 നു ഇസ്തംബുളിൽ വെച്ച് യുവേഫ സൂപ്പർ കപ്പ് ഫൈനലിൽ ലിവർപൂൾ ചെൽസിയെ നേരിടും. 44 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് രണ്ടു ഇംഗ്ലീഷ് ടീമുകൾ ഫൈനലിൽ കൊമ്പുകോർക്കുന്നത്. ചാമ്പ്യൻസ് ലീഗ് വിജയികളും യൂറോപ്പ കപ്പ് വിജയികളുമാണ് യുവേഫ സൂപ്പർ കപ്പ് ഫൈനലിൽ യോഗ്യത നേടുന്നത്. ആദ്യമായി ഒരു വനിതാ റഫറി ഒരു യുവേഫ നടത്തുന്ന ഒരു ഫൈനൽ നിയന്ത്രിക്കുന്നു എന്ന പ്രത്യേകതയും ഈ ഫൈനലിന് ഉണ്ട്. ഫ്രഞ്ച് വനിത സ്റ്റേഫീൻ ഫ്രാപ്പാർട് ആണ് ഈ ദൗത്യത്തിന് നിയോഗിക്കപ്പെട്ട വനിത.

ഇരു ടീമുകളും പുതിയ സീസണിലെ ആദ്യ കിരീടത്തെയാണ് ലക്‌ഷ്യം വെക്കുന്നത്. മേൽക്കോയ്മ ലിവര്പൂളിനാണെങ്കിലും ചെൽസിയെ തള്ളിക്കളയാൻ ആകില്ല. ലാംപാർടിന്റെ ആദ്യ യഥാർഥ പരീക്ഷണമാണ് ഈ ഫൈനൽ. മാഞ്ചസ്റ്റർ യൂണൈറ്റഡിനോട് ഏറ്റ കനത്ത തോൽവി ഈ മത്സരത്തെ ബാധിക്കാതെ നോക്കേണ്ടത് വെല്ലുവിളിയായിരിക്കും. എൻഗോളോ കാന്റയുടെ പരിക്ക് ചെൽസിക്ക് തിരിച്ചടിയാകും. കഴിഞ്ഞ മത്സരത്തിൽ പകരക്കാരായി ഇറക്കിയ ജിറൂഡും പുലിസിച്ചും തുടക്കത്തിലേ ഇറങ്ങാൻ സാധ്യത ഉണ്ട്. പെഡ്രോയുടെ മികച്ച ഫോമും പ്രതീക്ഷ നൽകുന്നു.

അലിസണിന്റെ പരിക്ക് മൂലം പുതിയ ഗോളിയായ അഡ്രിയാന് അവസരം ലഭിച്ചേക്കും. ഒറിഗിക്ക് പകരം മാനേ ഇറങ്ങാനും സാധ്യത ഉണ്ട്. മിഡ്‌ഫീൽഡിൽ ഫാബിഞ്ഞോയെയും കീറ്റയെയും ക്ളോപ്പ് പരീക്ഷിച്ചേക്കും. ഗാർഡിയോള നയിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു മുന്നറിയിപ്പ് കൊടുക്കാനായിരിക്കും ക്ളോപ്പ് ഈ മത്സരത്തെ കാണുക.

Leave a comment