Cricket Editorial Top News

ലോകത്തെ ഏറ്റവും മികച്ച ബാറ്റസ്മാനിലേക്കുള്ള യാത്രയിലാണ് ഈ “റൺ മെഷീൻ”

August 12, 2019

ലോകത്തെ ഏറ്റവും മികച്ച ബാറ്റസ്മാനിലേക്കുള്ള യാത്രയിലാണ് ഈ “റൺ മെഷീൻ”

ഇക്കാലത്ത് കോഹ്ലി ഗാർഡ് എടുക്കുന്ന സമയം മുതൽ, കളിക്കുന്ന പിച്ച് , ബൗളിംഗ് ആക്രമണം, ഗ്രൗണ്ട്‌, ആൾക്കൂട്ടം, ടീവിയിൽ കളികാണുന്ന ആൾക്കാർ, ഓൺലൈനിൽ കളി ഫോള്ലോ ചെയ്യുന്നവർ, ട്വിറ്റർ, ഫേസ്ബുക് ഇവയെല്ലാം കോഹ്‌ലിയുടെ അധീനതയിലാണ്. ക്രീസിൽ നിൽക്കുന്ന സമയത്തോളം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധമുഴുവൻ ഈ മനുഷ്യനിലാണ്.

ചരിത്രം നോക്കുകയാണെങ്കിൽ ഒരു പിടി ആൾക്കാർ മാത്രമാണ് താൻ പ്രതിനിദാനം ചെയ്യുന്ന കായികത്തിൽ ഇത്രയും ആധിപത്യം പുലർത്തിയത്. മഹാനായ ബ്രാഡ്മാൻ, റിച്ചാർഡ്സൺ, കപിൽ, ഇമ്രാൻ, വോൺ,ലാറ, സച്ചിൻ ………….. ഇപ്പോൾ കോഹ്ലി. ഇന്റർനാഷണൽ ക്രിക്കറ്റിൽ ഏകദേശം പത്ത് വര്ഷം മാത്രമേ ആയിട്ടുള്ളു. 99.94, എന്ന സംഖ്യ ഒഴികെ ഇപ്പോൾ നിലവിലുള്ള എല്ലാ ബാറ്റിംഗ് റെക്കോഡുകളിലും കോഹ്ലി പേര് ചേർത്തിട്ടുണ്ട് ഈ കാലഘട്ടത്തിൽ.

കൊഹ്‌ലിയെ സബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ തേരോട്ടത്തിൽ തുടക്കത്തിലുള്ളവർ പൊഴിഞ്ഞു പൊഴിഞ്ഞു ആൾ തനിയെ ആകും എന്നതാണ്. മുംബൈക്കാരനായ സച്ചിൻ ഇന്ത്യക്ക് വേണ്ടി കളിച്ച ഒരു ലെജൻഡ് ആയിരുന്നു. വോൺ റെക്കോര്ഡുകളുടെ പടികേറുന്നതിന് മുൻപുതന്നെ “ബോൾ ഓഫ് ദി സെഞ്ച്വറി” യിൽ ഇംഗ്ലീഷ് പത്രങ്ങൾ വാഴ്‌ത്തി പാടാൻ തുടങ്ങിയിരുന്നു. കരിബീയൻ ജനതക്കാർക്കും ഒരു എതിർ അഭിപ്രായമില്ലായിരുന്നു, കുനിഞ്ഞു ബാറ്റ് വീഴുന്ന ട്രിനിനാടുകാരൻ പയ്യൻ ഭാവിയിൽ റൺസ് പർവതങ്ങൾ സൃഷ്ടിക്കുമെന്നത്തിൽ.

ലെജന്ഡ്സ് അങ്ങനെയാണ് അപൂര്‍വ്വമായ നൈസര്‍ഗ്ഗികതക്ക് ഉടമയായിരിക്കും. നമ്മൾ കാണുന്നതിന് മുൻപേ അവരെ പറ്റി കേൾക്കും.

കോഹ്‌ലിയുടെ വരവ് അങ്ങനെ ആയിരുന്നില്ല..!
തീർച്ചയായും 2008 ലെ അണ്ടർ 19 ലോകകപ്പ് പട്ടം കോഹ്‌ലിക്ക് ഗുണകരമായ ഒന്നായിരുന്നു. അത് വിജയകരമായ ക്യാപ്റ്റൻ എന്ന ഭാവം തന്നിലേക്ക് കൊണ്ടുവരാൻ സാധിക്കുകയും ചെയ്തു. ഇതിനു പുറമേ, ഈ പ്രായക്കാരുടെ എക്കാലത്തേയും മികച്ച വിജയം ആഘോഷിക്കാനും ഇന്ത്യൻ ടീം എന്ന നിലയിലുള്ള ആ ആഭിജാത്യം കാത്തുസൂക്ഷിക്കാനും കഴിഞ്ഞു. ഒരു ഇടവേളക്ക് ശേഷം ഇന്ത്യൻ ടീം വന്നപ്പോൾ നല്ലരു ഫസ്റ്റ് ക്ലാസ് റെക്കോർഡോ ലിസ്റ്റ് എ റെക്കോർഡോ ഉണ്ടായിരുന്നില്ല ഇത് പലരെയും അതിശയപ്പെടുത്തി. ചീഫ് സെക്ടർ സ്ഥാനത്തുനിന്നും ദിലീപ് വെനിസർക്കാർ ഒഴുവാക്കപ്പെട്ട സമയത്തു എൻ ശ്രീനിവാസനു ഒരു തോന്നൽ ഉണ്ടായിരുന്നു കൊഹ്‌ലിയെ ടീം എടുത്തത് ടീമിൽ ഇടം തേടുന്ന മറ്റു സമകാലികരോടുള്ള അനീതിയാണെന്ന്.

2008 ഓഗസ്റ്റ് 18 നു കോഹ്ലി ശ്രീലങ്കക്ക് എതിരെ അരങ്ങേറ്റം കുറിച്ചു, മറക്കാൻ കഴിയാത്ത രീതിയിലുള്ള കുറെ രണ്ടുവശങ്ങളുള്ള സീരിയസുകൾ ഇവർ തമ്മിൽ കളിച്ചിട്ടുണ്ട് അതിലും വെത്യസ്തമായ എന്താണ് ഇനി ?

ഒരു സീസണിനു ഉള്ളിൽ തന്നെ ഏകദിന ക്രിക്കറ്റിലെ നിലവാരമുള്ള ഒരു ക്രിക്കറ്റെർ എന്ന നിലയിൽ വളർന്നു. ഒരു ബോസായി എതിരാളികളുടെ മുന്നിൽ പിടിച്ചുനിൽക്കാനും ഏകദിനത്തിന്റെ വേഗതക്ക് മുൻപേ പോകാനുമുള്ള കഴിവുകൾ സ്വായത്തമാക്കിയിരുന്നു. നല്ല കഴിവുകൾ ഒരു സംശയവുമില്ല എന്നാലും ലെജൻഡ് നിപുണത ആയിരുന്നില്ല.

2012 മുതൽ കാര്യങ്ങൾ കൂടുതൽ വലിയ രീതിൽ ആയിത്തുടങ്ങി, അത് സാങ്കേതികത കൊണ്ടോ സ്വാഭാവികത കൊണ്ടോ ആയിരുന്നില്ല. കോഹ്‌ലിയുടെ ശക്തിയുടെയും കായികക്ഷമതയുടെയും ശരിയായ ക്രമീകരണം അത് തന്റെ ബാറ്റിങ്ങിൽ ഉണ്ടാക്കിയ സ്വാധീനം വളരെ വ്യക്തമാണ്. #vimalT

ഗ്രൗണ്ടിന് മധ്യത്തിൽ മണിക്കൂറുകളോളം ചിലവഴിക്കാനും, ഒരു അനുരഞ്ജനത്തിനും വഴങ്ങാതെ ബൗളർമാരെ നല്ല ഏകഗ്രമായി നേരിടാനും അങ്ങനെ ഒരു ബാറ്റ്‌സ്മാൻഷിപ്പിനു അവകാശപ്പെടേണ്ട എല്ലാം കൊഹ്‌ലിയിൽ നിക്ഷിപ്തമാണ് . 2012 ലെ ഐപിൽ മത്സരങ്ങളിൽ തകർത്താടി .അതിനോട് അനുബന്ധിച്ചു അദ്ദേഹം തന്റെ ജീവിതരീതികളിൽ മാറ്റം വരുത്തി. പതിവ് ശീലങ്ങളിൽ മാറ്റം വരുത്തി, ആഹാരക്രമം കായിക ക്ഷമത ഇവയിൽ എല്ലാം മാറ്റം വരുത്തി. ഇങ്ങനെ നിരന്തരമായ പരിശീലനത്തിലൂടെ കോഹ്ലി തന്നെ തന്റെ ബാറ്റിംഗ് നൈസര്‍ഗികമായവശങ്ങളെ കൈകാര്യം ചെയ്യുന്ന ഒരു യന്ത്രമാക്കി മാറ്റി. അതിന്റെ കൂടെ മാനസികകരുത്തും കൂടിയായപ്പോൾ കോഹ്‌ലിയുടെ കാര്യക്ഷമത സൂപ്പർകമ്പ്യൂട്ടർ പോലെയായി.

വലിയ ഇന്നിങ്സിന്റെ പല ഘട്ടങ്ങളിലായി ഷോട്ടുകളുടെ മികവിന്റെ ഈടുനിർത്താൻ സാധരണ ബാറ്റ്‌സ്മാൻമാരുടെ നിരക്ക് കഴിയാതെ പോകുമ്പോൾ കോഹ്ലി അതിലും വിപരീതമായി ശാരീരികമായി ക്ഷീണിക്കാതെ മനസ്സ് എല്ലായ്പ്പോഴും പുതുമയായി വെക്കാനും അത്തരമൊരു മനസ്സിനുള്ളിൽ അദ്ദേഹം കൂൾ ആയതിനാൽ, അയാളിൽ ഒരിക്കലും അനിയന്ത്രിതമായ പിഴവുകൾ ഉണ്ടാകുകയില്ല.

മികച്ച രീതിയിലുള്ള ഷോട്ടുകളിലൂടെയും , അതുപോലെ പല ഘട്ടത്തിലും സ്കോറിംഗിന്റെ വേഗത നിയന്ത്രിക്കലിലൂടെയും, കളിയുടെ ഒരു ഘടത്തിലും തന്റെ ഷോട്ടുകളിൽ അപകടസാധ്യത കൊണ്ടുവരാതയും കോഹ്ലി, ഒരു മാജിക്കുകാരന്റെ പരിപൂര്‍ണ്ണതയോടെയാണ് ബാറ്റ് കൊണ്ട് ഇന്ദ്രജാലം തീർക്കുന്നത് വാസ്തവത്തിൽ, കോഹ്‌ലിയുടെ സാഹസികസ്വഭാവമുള്ള ഷോട്ടുകൾ കൂടുതൽ ആകര്ഷണീയമാണെങ്കിലും ആ ഷോട്ടുകളുടെ സഹായമില്ലാത്തെ വലിയ സ്‌കോറുകൾ കണ്ടെത്തുന്നത് അതിലും മനോഹരമാണ്. അതിനു ഉത്തമ ഉദാഹരമാണ് ഇന്നലെ ക്യൂൻസ് പാർക്ക് ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ കണ്ടത്.

സച്ചിനെ നമ്മൾ ക്രിക്കറ്റ് കളിക്കാനായി ജനിച്ച ആൾ എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിൽ കോഹ്ലിയെ നമ്മുക്ക് ക്രിക്കറ്റ് കളിക്കാനായി നിർമ്മിക്കപെട്ടവൻ എന്ന് പറയാം. കായികവിദ്യകളിലെ മികവിനേക്കാൾ പലപ്പോഴും പ്രതിഭാവൈശിഷ്ട്യം മുന്നിട്ട് നിൽക്കുന്ന ഈ കായിക പശ്ചാത്തലത്തിൻറെ മുൻനിരയിലാണ് കോഹ്ലി നിലകൊള്ളുന്നത്ത്.

കഠിനമായ വെയിറ്റ് പരിശീലനത്തിലൂടെയും ബ്ലീപ് ടെസ്റ്റുകളിലൂടെയും ഇച്ഛാ ശക്തിയോടെയുള്ള ഡയറ്റുകളിലൂടെയും അടുത്ത ബാറ്റിംഗ് സൂപ്പർ സ്റ്റാർ എന്ന പദവിയിൽ എത്തിയാൽ അത് തീർച്ചയായും കോഹ്‌ലിയുടെ സഹനശക്തിയുടെ വിജയമായിരിക്കും. …

ഇനി ഭാവിയിൽ എന്ത് തന്നെ ആണെങ്കിലും സഹനശക്തിയിൽ പരിപൂര്‍ണ്ണതക്കായി നിർമിച്ച ഈ യന്ത്രം പ്രവർത്തിച്ചുകൊണ്ടേയിരിക്കും…..

അയാൾ ഇനിയും ദൂരങ്ങളിലേക്കു പോയികൊണ്ടിരിക്കും …….

എഴുതിയത് വിമൽ താഴെത്തുവീട്ടിൽ

Leave a comment