ഫ്രഞ്ച് ലീഗില്‍  വിജയത്തോടെ പിഎസ്‌ജി  തുടങ്ങി  1 min read

Foot Ball Top News August 12, 2019 1 min read

author:

ഫ്രഞ്ച് ലീഗില്‍  വിജയത്തോടെ പിഎസ്‌ജി  തുടങ്ങി  1 min read

Reading Time: 1 minute

ഫ്രഞ്ച് ലീഗില്‍  ഇന്ന് നടന്ന മത്സരത്തിൽ പിഎസ്‌ജിക്ക് ജയം. പിഎസ്ജി യുടെ ആദ്യ മത്സരത്തിൽ നിമെസിനെ  ആണ് അവർ തോൽപ്പിച്ചത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവർ നിമെസിനെ പരജായപ്പെടുത്തിയത്. പിഎസ്‌ജിയുടെ സൂപ്പർതാരമായ നെയ്മർ ഇല്ലാതിരുന്ന മൽസാരത്തിൽ തകർപ്പൻ പ്രകടനമാണ് പിഎസ്‌ജി  നടത്തിയത്. എമ്ബപ്പെയും കവാനി,ഏഞ്ചൽ ഡി മരിയ എന്നിവരാണ് ഇന്ന് ഗോളുകൾ നേടിയത്.

ആദ്യപകുതിയിൽ ഇരുപത്തിയൊൻപതാം മിനിറ്റിൽ പിഎസ്ജിക്ക്  ലഭിച്ച ഒരു പെനാൽറ്റി കവാനി ഗോൾ ആക്കി മാറ്റി. ആദ്യ പകുതിയിൽ ഒരു ഗോളിന് ലീഡ് നേടിയ പിഎസ്ജി രണ്ടാം ഓക്‌തിയിൽ മികച്ച പ്രകടനമാണ് നടത്തിയത്. രണ്ടാം പകുതിയിൽ എമ്ബപ്പെയും ഡി മറിയയും  ആണ് ഗോള്ള് നേടിയത്. 56,69 മിനിറ്റുകളിൽ ആയിരുന്നു ഗോളുകൾ പിറന്നത്.  ഫ്രഞ്ച് കിരീടം കഴിഞ്ഞ രണ്ട് സീസണിലും ഉയര്‍ത്തിയ പി എസ് ജി  ഇത്തവണയും കിരീടം അനായാസം നേടും എന്നാണ് കരുതുന്നത്.


 

Leave a comment

Your email address will not be published. Required fields are marked *