കനേഡിയന്‍ ഓപ്പണ്‍ വനിത സിംഗിള്‍സിൽ നിന്ന് നവോമി ഒസാക്ക പുറത്ത്
ടൊറേന്റോ: ഇന്ന് നടന്ന കനേഡിയന്‍ ഓപ്പണ്‍ വനിത സിംഗിള്‍സിൽ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജാപ്പനീസ് താരം നവോമി ഒസാക്ക അമേരിക്കയുടെ സെറീന വില്യംസിനോട് പരാജയപ്പെട്ടു. നേരിട്ടുള്ള സെറ്റുകൾക്കാണ് സെറീന ഒസാക്കയെ തോൽപ്പിച്ചത്. ഇരുവരും യുഎസ് ഓപ്പണ്‍ ഫൈനലിനുശേഷം ആദ്യമായി ഏറ്റുമുട്ടിയ മത്സരമായിരുന്നു ഇന്ന് നടന്നത്.
രണ്ട് സീറ്റിലും സെറീന തന്നെയാണ് ആധിപത്യം പുലർത്തിയത്. സെറീന ആദ്യമായാണ് നവോമി ഒസാക്കയെ തോൽപ്പിച്ചത്. ഇതിന് മുമ്പ് രണ്ട് തവണ ഏറ്റുമുട്ടിയപ്പഴും വിജയം ഒസാക്കയ്ക്കായിരുന്നു. മൽസരം തുടങ്ങിയപ്പോൾമുതൽ സെറീന ആക്രമിച്ചാണ് കളിച്ചത്.
സ്‌കോർ: 6-3, 6-4






































