Cricket Epic matches and incidents Top News

ക്രിക്കറ്റിലെ മികച്ച കാഴ്ചകൾ – ക്ലീൻ ബൗൾഡ്

August 10, 2019

ക്രിക്കറ്റിലെ മികച്ച കാഴ്ചകൾ – ക്ലീൻ ബൗൾഡ്

ക്രിക്കറ്റ് ആരാധകൻ എന്ന നിലയിൽ നമ്മുക്ക് ക്രിക്കറ്റ് ഒരു വിസ്മയകാഴ്ചയാണ്, എങ്കിലും അവയിൽ ചില കാഴ്ച്ചകൾ വളരെ പ്രിയപ്പെട്ടതായി ഉണ്ടാകും, ആ കാഴ്ചകൾക്ക് ചിലപ്പോൾ രാജ്യമോ, കളിക്കാരോ അങ്ങനെ ഉള്ള വക ഭേദങ്ങൾ കാണുകയില്ല…ബാറ്റിങ്ങിനെക്കാൾ ബൗളിംഗ് ഇഷ്ടപെടുന്ന കൊണ്ടാകാം എനിക്ക് “ക്ലീൻ ബൗൾഡ്” എന്ന കാഴ്ച്ച വളരെ പ്രിയപ്പെട്ടതാണ്…

ഒരു നല്ല ക്ലീൻ ബൗൾഡ് എന്നത് ഏതൊരു ബൗളറുടെയും സ്വപ്നമാണ്, എംസിജിയിൽ ഒരു രാത്രി, ലോകകപ്പ് മൽസരം, പോപ്പിങ് ക്രീസിലേക്ക് ഓടിയടുക്കുന്ന വാസിം അക്രത്തിലേക്ക് ലോകം മുഴുവൻ ഉറ്റു നോക്കുമ്പോൾ അദ്ദേഹത്തിന്റെ കൈയ്യിൽ നിന്നും വിട്ട ബോൾ തടസങ്ങൾ ഏതിനെയും വകവെക്കാതെ സ്റ്റമ്പിൽ പതിക്കുന്നു .. ആ ബോളിന്റെ പാത മനസ്സിലാക്കാൻ കഴിയാതെ അലൻ ലാമ്പ് തന്റെ പരാജയം സമ്മതിച്ചു സംഭവ സ്ഥലത്തേക്ക് ഒരു കണ്ണോടിച്ചു പവലിയനിലേക്ക് നടക്കുന്നു..

ജീവിതത്തിലെ ഒരു നിമിഷവും പ്രവചനാതീതം എന്നതിന് ഒരു നേർകാഴചയാണ്‌ ഈ ബൗൾഡ്. എന്നാൽ ആശ്ചര്യകരമായാ ഈ കാഴ്ച്ചയിലേക്കുള്ള ദൂരം വളരെ വലുതാണ്, ബൗളിംഗ് എന്നത് കൃത്യതയുടെ ഒരു കലയാ ണെങ്കിൽ കൂടി അത് വശ്യമായ നിഗൂഢതയാണ്. നന്നായി സജ്ജീകരിച്ചിട്ടുള്ളതും പരിശീലിപ്പിച്ചതുമായാ ഒന്നിലേക്ക് തലമുടി നാരിന്റെ പിഴവിലൂടെ വേണം ലക്ഷ്യത്തിലെത്താൻ. അതിന് വേഗത, ദൈർഘ്യം, ആംഗിൾ, സ്വിംഗ്, കട്ട്, ടേൺ, വക്രത അല്ലെങ്കിൽ ഇവയിൽ ഒന്നും പെടാത്തയുള്ള വഞ്ചനയുടെ രൂപങ്ങൾ അങ്ങനെ എന്തുമാകാം

അതുപോലെ ഈ മനോഹര കാഴ്ചയുടെ മറ്റൊരു ഉദാഹരമാണ്, ഗൂഢാര്‍ത്ഥങ്ങളോട് കൂടിയ മൈക്കിൾ ഹോൾഡിങ് ന്റെ 1981 ലെ ബാർബോഡോസ് ടെസ്റ്റിലെ ബോയ്‌ക്കോട്ടിനെ വിറപ്പിച്ച ആ ബൗൾഡ്. മാസ്‌മരികമായ വേഗതയിൽ ബൗൾ ചെയ്ത ഹോൾഡിങ് സ്റ്റമ്പ് കാറ്റിൽ പറത്തുകയായിരുന്നു, സ്റ്റമ്പുകൾ ബൗണ്ടറിലേക്കുള്ള ദൂരത്തിന് പകുതി വരെ എത്തി എന്ന് ഫോട്ടോഗ്രാഫർ പാട്രിക് ഏഗർ പിന്നീട് ഓർത്ത് എടുത്തിരുന്നു. അതുപോലെ തന്നെ ആ ബൗൾഡ് വാദ്യമേള ലഹരിയിൽ ആറാടിയിരുന്ന ആയിരക്കണക്കിന് കാണികളെ ആനന്ദമൂര്‍ച്ഛയിൽ എത്തിച്ച ഒരു സംഭവം കൂടിയായിരുന്നു.

മറ്റൊന്ന് ഏതൊരു ഇന്ത്യക്കാരെയും സംബധിച്ചിടത്തോളം ആകസ്‌മികമായ ദാരുണസംഭവമായി മാറിയ ബൗൾഡ്. 1999 ഈഡൻ ഗാർഡൻ മൈതാനം, ആയിരക്കണക്കിന് കാണികളെയും ആ ടെസ്റ്റ് മൽസരം തൽസമയം ആസ്വദിച്ചിരുന്ന ആയിരക്കണക്കിന് കാണികളെയും നിശ്ശബ്ദതയിലേക്ക് തള്ളിയിട്ടുകൊണ്ട് ഷൊഹൈബ് അക്ത റിന്റെ രണ്ട് ബോളുകളിൽ വീണത് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനും ഇന്ത്യയുടെ മതിലുമായിരുന്നു. ഒരു നിശബ്ദ ത ക്ക് ശേഷം ഹര്ഷാരവങ്ങളോട് കൂടി മൈതാനത്തിനു നടുവിലേക്ക് നടന്നു വന്ന ലിറ്റൽ മാസ്റ്ററിന്റെ ആദ്യ ബോളിൽ തന്നെ യോർക്കർ ലൈനിൽ സ്വിങ് ചെയ്തു വന്ന ഒരു ലോ ഫുൾ ടോസിൽ പുറത്താക്കി വീണ്ടും നിശ്ശബ്ദ തയിലേക്കു തള്ളിയിട്ടത്.

ഏതൊരു ബാറ്റ്‌സ്മാനും എന്തും വില കൊടുത്തും തന്റെ സ്റ്റമ്പുകൾ കാക്കുന്ന സാഹചര്യത്തിൽ ആ പ്രതിരോധത്തെ തകർത്തു കൊണ്ട് ബൗളർമാർ നടത്തുന്ന ഈ പ്രകടങ്ങൾ നമ്മളെ അതിശയിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്യിക്കുന്നു..

സ്ലോ ബോളുകൾ ഫാസ്റ്റ് ബൗളുകൾ അങ്ങനെ പലതരത്തിലുള്ള ബൗളുകൾ കൊണ്ട് മത്സരത്തിന്റെ തുടക്കത്തിലും ഹാട്രിക്ക് കളുടെ രൂപത്തിലും നമ്മെ അതിശയിപ്പിച്ചുള്ള വാസിം അക്രം എന്ന ബൗളർ. അമ്പരിപ്പിക്കുന്ന രീതിയിൽ ബോളുകൾ തിരിച്ചു ഒരു മന്ദമാരുതനെ പോലെ വന്നു സ്റ്റമ്പുകൾ കടപുഴക്കുന്ന ഷെയിൻ വോണിന്റെയും മുത്തയ്യ മുരളീധരന്റെ ബോളുകളും … ട്രെയിൻ ഇരച്ചു വരുന്ന പോലെ വന്നു ബാറ്സ്മാൻറെ സംതുലിത അവസ്ഥയിലേക്ക് എറിഞ്ഞു ബാറ്റസ്മാനോടൊപ്പം സ്റ്റമ്പുകളും തകർക്കുന്ന മാൽകം മാർഷൽ, ഡൊണാൾഡ് വാക്വർ, അക്തർ, ബോണ്ട്, ലീ എന്നിവരുടെ ബൗളുകളും നമ്മുക്ക് കാഴ്ചയുടെ വിസ്മയം തീർത്തവയാണ് …..

എഴുതിയത് വിമൽ താഴെത്തുവീട്ടിൽ

Leave a comment