“പ്രതിഭ” എന്ന തലക്കെട്ട് പ്രയോഗിക്കാൻ കഴിയുന്ന കുറച്ച് ബാറ്റ്സ്മാൻമാർ ഇന്ന് ക്രിക്കറ്റിൽ ഉണ്ട്. ഇത് അവരുടെ റൺസ് എടുക്കാനുള്ള കഴിവ്, പൂർണ്ണമായ സ്ഥിരത, അതിശയകരമായ പവർ അല്ലെങ്കിൽ അസാധ്യമായ ടൈമിംഗ് എന്നിവയിൽ അടിസ്ഥാനപ്പെടുത്തിയല്ല. കാരണം എല്ലാ മികച്ച ബാറ്റ്സ്മാൻമാർക്കും ഇവയുണ്ട്. എന്നാൽ ഒരു ദൈവികമായ സ്പർശനം അവരിൽ ചിലരിൽ മാത്രമേ തോന്നാറുള്ളു. അവർക്ക് എന്തെങ്കിലും കൂടുതൽ ഉണ്ടാകും. തന്റെ കഴിവുകളെ പുതിയ മാനങ്ങളിലേക്കു കൊണ്ട് പോകാനുള്ള കഴിവോ, അല്ലെങ്കിൽ കണക്കുകൾ കീറിമുറിച്ചു വിലയിരുത്തിപ്പോൾ തെളിയുന്ന മികവോ അങ്ങനെ ഏതുമാകാം. യഥാർത്ഥത്തിൽ എ ബി ഡിവില്ലിയേഴ്സ് അവസാന തലമുറയിലെ ഒരു പ്രതിഭയായിരുന്നു. ഈ തലമുറയിൽ, ആ എബിഡിവിയുടെ തലത്തിലേക്ക് പോകാൻ സാധ്യയുള്ള രണ്ട് പേര് എന്റെ അഭിപ്രായത്തിൽ ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലരും , ഇന്ത്യയുടെ റിഷഭ് പന്തുമാണ്.
ഈ ബാറ്റ്സ്മാൻ മാരുടെ ബാറ്റിങ്ങിന് രീതിയും അവരുടെ ബാറ്റിൽ തീർക്കുന്ന കമാനങ്ങളുടെയും അടിസ്ഥാനത്തിൽ അവരെ ഓർത്തഡോക്സ് ബാറ്റ്സ്മാൻ അൺ ഓർത്തഡോക്സ് ബാറ്റ്സ്മാൻ എന്ന് തരം തിരിച്ചിരിക്കുന്നു. ഭാഷയുടെ പരിമിതിയും എഴുത്തുകാരന്റെ ഭാവനയുമാണ് ഈ ബാറ്റ്സ്മാൻമാരുടെ പ്രതിഭയെ ക്രിക്കറ്റ് പ്രാദേശിക തലത്തിൽ സംസാര വിഷയമായി നിലനിർത്തുന്നത്.
#vimalT
പക്ഷേ, പ്രതിഭാശാലിയായ ബാറ്റ്സ്മാൻമാർ പോലും മനുഷ്യരാണ്. അവരുടെ കഴിവുകൾ സാധരണ മനുഷ്യരുടെ കഴിവുകളുടെ പരിധിക്ക് പുറത്തു ഒരു തലത്തിലായിരിക്കാമെങ്കിലും അവരും മാംസവും രക്തവും കൊണ്ട് നിർമ്മിക്കപ്പെട്ടവരാണ് , മാത്രമല്ല ഫലങ്ങൾ, പ്രശസ്തി, സമ്മർദ്ദം, പ്രതീക്ഷകൾ എന്നിവ ബാധിക്കുന്നവരുമാണ്.
രണ്ട് ഇന്നിംഗ്സ്, അഞ്ചു ബോളുകൾ നേരിട്ടു, നാല് റൺസ്,ഒരു ഗോൾഡൻ ഡക്ക്, ഇന്ത്യയുടെ T 20 ടീമിൽ നാലാം നമ്പറായി പന്തിനെ പ്രതിഷ്ഠിച്ചതിനു ശേഷത്തെ കാര്യങ്ങളാണ്. രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചു, പക്ഷേ പന്തിന്റെ ബാറ്റിംഗ് “രീതിയെക്കുറിച്ച്” ചോദ്യങ്ങളുണ്ടായി. സുനിൽ നരെയ്ൻയാന്റെ നേരിട്ട ആദ്യ ബോള് തന്നെ സ്വീപ് ചെയ്തു സ്ക്വയർ ലെഗ് ബൗണ്ടറിയിൽ ക്യാച്ച് നൽകിയതും ഓഷെയ്ൻ തോമസിൽ നിന്ന് വന്ന ഷോട്ട് & ഫാസ്റ്റ് ബോൾ തേർഡ്മാൻ ഫിലീഡറുടെ കൈയിൽ എത്തിച്ചതുമായിരുന്നു ആ രണ്ടു ഔട്ടുകൾ. തനിക്കു ആ ഷോട്ടുകളിൽ നിന്ന് മികച്ച റിസൾട്ട് കിട്ടുമെന്ന് പന്ത് വിശ്വസിച്ചിരിക്കാം, അല്ലെങ്കിൽ ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ തനിക്കു എതിരെയുള്ള ഫീൽഡറുടെ സ്ഥാനങ്ങൾ നോക്കി മനസിലാക്കിയിട്ട് ഉണ്ടാവില്ല . എന്തായാലും അതിനു ഉത്തരം പന്തിനു മാത്രമേ അറിയൂ .
2016 ലെ ഐ പി എൽ ളോടെ രംഗത്ത് ഇറങ്ങിയ പന്ത് ഗിയറുകൾ മാറ്റി തന്റെ മൂന്നാമത്തെ ഐ പി എൽ ആയ 2018 ൽ തന്നെ ഒരു ഇരുപതു വയസുകാരന്റെ പരിഭ്രമങ്ങൾ ഇല്ലാതെ ഇതിഹാസങ്ങളെ പിന്തള്ളി റൺസ് ചാർട്ടിൽ തന്നെ മുൻനിരയിൽ പ്രദർശിപ്പിച്ചു. 173 സ്ട്രൈക്ക് റേറ്റിൽ വെറും 14 കളികളിൽ നിന്ന് 684 റൺസ് നേടിയിരുന്നു. രണ്ടു മോശം പ്രകടങ്ങൾക്ക് ശേഷം ഇന്നലെ വിരാട് കോഹ്‌ലിക്ക് ഒപ്പം 100 + കൂട്ടുകെട്ടും ഇന്ത്യയെ പരമ്പര തൂത്തുവാരാൻ ഉതകുന്ന രീതിയിൽ ഒരു നല്ല ഇന്നിംഗ്സ് കളിക്കുകയും ചെയ്തു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്റെ കഴിവുകൾ പുറത്തെടുനുള്ള സമയവും സ്‌ഥലവുമാണ് അദ്ദേഹത്തിന് നൽകേണ്ടത്. മറിച്ചു ഐപിഎല്ലിലേതു പോലെ സമർദ്ദമല്ല.
#vimalT
കെഎൽ രാഹുലിന്റെ പതനത്തിൽ പന്ത് ക്രീസിലേക്ക് നടക്കുബോൾ തന്നെ ഇയാൻ ബിഷപ്പ് – ഏതൊരു കമന്റേറ്ററെയും പോലെ പറഞ്ഞു ” ഇതു പന്തിനു ഉത്തരവാദിത്തത്തോടെ കളിക്കാനുള്ള ഒരു അവസരമാണ്, അതിലൂടെ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ ഉതകുന്ന സുപ്രധാന ഇന്നിംഗ്‌സും. പന്ത് ആദ്യ ബോളിൽ ഒരു സ്ക്വയർ കട്ട് പരീക്ഷിച്ചു എങ്കിലും അതു നേരെ നേരെ ഫീൽഡറുടെ അടുത്തേക്ക് ആയിരുന്നു. അടുത്തത് ഒരു സ്ട്രെയിറ് ബാറ്റ് പരീക്ഷിക്കുകയും ചെയ്തു. അതിൽ നിന്നും ഒരു കാര്യം വ്യക്തമാക്കി, മറ്റു രണ്ടു ഇന്നിംഗിസിനേക്കാൾ മികച്ചതാകുമെന്ന്.
#vimalT
അടുത്ത ഓവറിൽ, തോമസ് പന്തിനു എതിരെ ഷോർട്ടായ ബോൾ എറിഞ്ഞു പരീക്ഷിച്ചു. എന്നാൽ ഇടം കൈയ്യൻ ബാറ്റ്‌സ്മാനു അകന്നു പോകുന്ന ബോളിൽ മുൻ കളികളിൽ തന്നെ പഠിച്ച പാഠം കാണിച്ചു തന്നു. ദില്ലിയിൽ നിന്നുള്ള ആ യുവാവ് പാഠം പഠിക്കുക മാത്രമല്ല, ഒരു നല്ല ഇന്നിംഗ്സ് നൽകാൻ തയ്യാറാണെന്നും കാണിച്ചു തന്നു. തേർഡ് മാൻ ഏരിയയിലേക്ക് വെറുതെ ഉയർത്തി തട്ടി വിടുന്നതിനു പകരം നല്ല ബോധ്യത്തോടെയും മനഃ പൂർവ്വ ത്തോടെയും കൂടുതൽ ചാരുതയോടെ കളിച്ചു ഫോർ നേടി.
വെസ്റ്റ് ഇൻഡീസ് എല്ലായിപ്പോഴും ഒരു സാന്ത്വനം തേടുന്നത്, അത് അവരുടെ സമര്‍ത്ഥനായ സ്പിന്നർ സുനിൽ നരൈനിലായിരുന്നു. ശുദ്ധമായ ഓഫ് സ്പിൻ ഉപയോഗിച്ച് ട്രിനിഡേഡിയൻ പന്തിനെ പ്രതിരോധത്തിന് പ്രരിപ്പിച്ചു. സ്ഥിതിഗതികളെക്കുറിച്ചുള്ള ധാരണയും ദ്രുതഗതിയിലുള്ള അപകടസാധ്യതയെ കൈകാര്യം ചെയ്യാനുള്ള കഴിവും പന്തിൻറെ മികവ് വൃക്തമാക്കുന്നു. ഒരു പക്ഷെ നിറസാന്നിധ്യത്തമായി ക്യാപ്റ്റൻ മറ്റേ അറ്റത്തു നിൽക്കുബോൾ കാര്യമായി എന്തെങ്കിലും ചെയ്യാനുള്ള തോന്നലുണ്ടാകും.
24 ബോളുകൾ പിന്നിടുന്നതിലൂടെ പന്ത് കളിയിൽ കൂടുതൽ സജീവമാകുകയും ഒരു പ്രതിഭ തലത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ബാറ്റിൽ നിന്നും ഉയർന്ന ഭാവനാപരമായ ഷോട്ടുകൾ വായുവിൽ പറക്കുന്നത് ഏവർക്കും ആവേശം പകരുന്നതായിരുന്നു. ഒരുപക്ഷേ, പ്രതിഭയെ ആസ്വദിക്കുന്നത് പോലെ.
ഒരു ഓവറിൽ ഡൽഹി ക്യാപിറ്റൽ ടീം അംഗം കൂടിയായ കീമോ പോൾ ഒരു യോർക്കറിന് ശേഷം സ്ലോ ഓഫ് കട്ടർ എറിഞ്ഞു വീഴ്ത്താൻ നോക്കിയെങ്കിലും ഈ ഇടത് കൈയ്യൻ ബാറ്റ്സ്മാൻ നെ വഞ്ചിതനാക്കാൻ കഴിഞ്ഞില്ല. വരാനിരിക്കുന്നതെന്താണെന്ന് അദേഹത്തിന് മനസിലായപോലെ പെരുമാറി. പന്ത് അടുത്ത ഫുൾ ലെങ്ത് ബോളിൽ ഒരു ഓഫ് ഡ്രൈവിലൂടെ ഇടിമുഴക്കത്തിന്റെ ശബ്ദത്തോടെ ലോങ്ങ് ഓൺലെ വേലികെട്ടുകൾ ചലിപ്പിച്ചു. അടുത്ത ബോളിൽ ഒരു കട്ടറിനു ശ്രമിച്ചു എങ്കിലും പ്രതിഭ ക്രീസിൽ ഉണ്ടാകുബോൾ അവർക്കു സമർഥമായ ശ്രമങ്ങളെ തടസ്സപ്പെടുത്താനുള്ള ക്ഷമത ഉണ്ടാകും.
- “ഞങ്ങൾ അദ്ദേഹത്തിൽ ഒരു ഭാവി കാണുന്നു,” കോഹ്ലി മത്സരത്തിന് ശേഷം ബിഷപ്പിനോട് പറഞ്ഞു
- അദ്ദേഹം പതിവായി ഇതുപോലെയാണ് കളിക്കുന്നതെങ്കിൽ, അദ്ദേഹത്തിന്റെ കഴിവുകൾ ഇന്ത്യക്കു അനുഭവിക്കാൻ സാധിക്കും.
പിന്തുടരൽ ഭംഗിയായി നിർവഹിച്ച പന്ത്, അദ്ദേഹത്തിന്റെ കഴിവിൽ വിശ്വാസമുള്ളവരുടെയും അവിശ്വാസികളായവരുടെയും മുൻപിൽ ആശ്ചര്യചിഹ്നമായി നിന്നു .
!! ഋഷഭ് പന്ത് !!
നരിയാന് എതിരെയുള്ള റിവേഴ്‌സ് സ്വിപ്, തോമസിൽ നിന്ന് 88 മൈൽ സ്പീഡിൽ ലെഗ് സ്റ്റമ്പിൽ വന്ന ബോൾ ഒരു സ്ക്വാറ് ഫ്ലിക്കിലുടെ സിക്സ് പരത്തിയതും വിജയം ഉറപ്പിച്ച കാർലോസ് ബ്രാത്‌വെയ്റ്റിന് എതിരെ നേടിയ സിക്സ്സും – ഒരു പ്രതിഭയുടെ കൈയൊപ്പാണ്.
എഴുതിയത് വിമൽ താഴെത്തുവീട്ടിൽ