എഡ്ജ് ബസ്റ്റണിനെ മറക്കാം , ലാൻസ് ക്ലുസീറിനെ ഓർക്കാം1 min read

Cricket Epic matches and incidents legends Top News August 7, 2019 3 min read

എഡ്ജ് ബസ്റ്റണിനെ മറക്കാം , ലാൻസ് ക്ലുസീറിനെ ഓർക്കാം1 min read

Reading Time: 3 minutes

വർഷങ്ങളോളം ക്രിക്കറ്റ് സ്പെഷ്യലിസ്റ്റുകളുടെ കളിയായിരുന്നു. നിങ്ങൾ എന്തിലാണോ മികച്ചു നിന്നിരുന്നത് അതിൽ മികച്ചതിനെ കാണികൾ പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദശകങ്ങളായി എല്ലാം മാറി മറിഞ്ഞു, കുറഞ്ഞത് രണ്ട് വിഷയങ്ങളിൽ എങ്കിലും നിങ്ങൾ സമർത്ഥനല്ലെങ്കിൽ നിങ്ങൾക്കു അധികകാലം അവരുടെ മനസ്സിൽ നിലനിൽക്കാൻ കഴിയില്ല. പക്ഷേ ഇപ്പോൾ പോലും, ഒരാൾ ബാറ്റിങ്ങിലും ബൗളിങ്ങിലും ആധിപത്യം സ്ഥാപിക്കുമെന്ന് അധികം ആരിലും പ്രതീക്ഷ അർപ്പിക്കാൻ കഴിയില്ല

എന്നാൽ 20 വർഷം മുമ്പ് ഇംഗ്ലണ്ടിൽ അരങ്ങേറിയ ലോകകപ്പിൽ ലാൻസ് ക്ലൂസനർ എന്ന കളിക്കാരൻ അത് കൃത്യമായി ചെയ്തു. ‘ചപലമായ ബൗളർ’ എന്ന് വിശേഷിപ്പിക്കുന്ന ഒരു ബൗളറായിരുന്നു ക്ലൂസനർ എങ്കിലും അദ്ദേഹം പവർ ഹിറ്റിങ്ങിൽ അതി സമർത്ഥൻ ആയിരുന്നു , ഇങ്ങനെ ഒന്ന് കണ്ടുപിടിക്കുന്നതിനു 4 വർഷം മുൻപുതന്നെ T20 രീതിയിൽ കളിച്ചിരുന്ന ഒരു കളിക്കാരൻ.
വേഗത്തിലും സമ്മർദ്ദത്തിലും വലിയ റൺസ് നേടുക എന്നതാണ് T 20 ബാറ്റിംഗിൽ പ്രധാനം.കളിയുടെ അവസാന ഘടകത്തിലാണ് ക്ലൂസനർ മികവ് പുലർത്തി യിരുന്നത്, “സമ്മർദ്ദത്തിനു അദ്ദേഹത്തിൽ വിറയൽ ഉണ്ടാക്കാനോ അതിലൂടെ മോശമായ അവസ്ഥായിലേക്ക് ചുരുക്കുവാനും കഴിഞ്ഞിരുന്നില്ല, കാരണം അതിന്റെ അസ്ഥിത്വത്തെ കുറിച്ച് ലാൻസ് ക്ലൂസനർക്കു നല്ല ധാരണ ഉണ്ടായിരുന്നു, ക്രിക്കറ്റ് മത്സരം മാത്രമാണ്, കളിയല്ല ജീവിതം.
ക്ലൂസനർ ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു, “എന്നെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റ് എന്റെ ഒരു മയക്കു മരുന്നായിരുന്നു. അതിനുവേണ്ടിയാണ് ഞാൻ ജീവിച്ചത്. അതുകൊണ്ടു തന്നെ എന്റെ സമയത്തിനായി കാത്തിരിക്കാനോ ഷെയ്ഡിൽ ഇരിക്കാനോ ഞാൻ ആഗ്രഹിച്ചിരുന്നില്ല, വിജയ റൺസ് നേടുന്നതിലും അല്ലെങ്കിൽ ഒരു ചേസ് പൂർത്തിയാക്കുന്നതിലും ഞാൻ ആവേശഭരിതനായി, ഈ ഉത്തരവാദിത്തം സ്വയമേ ഏറ്റെടുത്തു” ഇതേപോലെ ധാരാളം ആളുകളെ കുറച്ചു ഇത്തരത്തിലുള്ള കാര്യങ്ങൾ പറയാൻ കഴിയും, പക്ഷേ 1999 ലോകകപ്പിൽ അദ്ദേഹത്തിനു ഇതുപോലെയുള്ള പ്രകടനങ്ങളുടെ ഉദാഹരണങ്ങൾ ധാരാളം ഉണ്ട്.
ഇന്ത്യയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ തന്നെ ക്ലൂസെനർ ടോപ്പ് ഓർഡറിലൂടെ ഒരു ഓട്ടപാച്ചില്‍ നടത്തി, ഇന്ത്യക്ക് വേണ്ടി ഏകദിനത്തിൽ മൊത്തത്തിൽ ഏകദേശം 30000 ത്തോളം റൻസുകൾ നേടിയ സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവരെ പുറത്താക്കി, തുടർന്ന് സൗത്ത് ആഫ്രിക്കക്ക് 26 ബോളിൽ 27 റൺസ് വേണ്ടിയിരുന്ന സമയത്തു ബാറ്റിങ്ങിന് ഇറങ്ങി, 16 ബോളുകൾ ബാക്കി നിർത്തി സൗത്ത് ആഫ്രിക്കയെ വിജയത്തിൽ എത്തിക്കുകയും ചെയ്തു.
അടുത്തതായി, ശ്രീലങ്കയ്‌ക്കെതിരേ സൗത്ത് ആഫ്രിക്ക 115 / 7 എന്ന നിലയിൽ നിൽക്കുബോൾ ക്രീസിൽ വന്ന ക്ലൂസെനർ തന്റെ ബാറ്റിംഗ് കരുത്തിൽ 45 ബോളിൽ 52 റൺസ് നേടി, ഇതിൽ 0, 4, 2, 4, 6, 6 ഇങ്ങനെ പോകുന്ന അവസാന ഓവറും അതിൽ ഉൾപ്പെടുന്നു. അഞ്ചാമത്തെ ബോളിൽ ലോംഗ്-ഓൺ അതിർത്തിക്ക് മുകളിലൂടെ കാണികൾക്ക് അയച്ചു കൊടുത്തപ്പോൾ പൊള്ളോക്ക് ഡ്രസിങ് റൂമിൽ തലയിൽ കൈവെച്ചു ചിരിക്കുകയായിരുന്നു. കൂടാതെ ചെറിയ ഇടവേളക്കു ശേഷം ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയുടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി അവരുടെ ഇന്നിംഗ്സ് 110 നു ചുരുട്ടി കെട്ടാൻ ഒരു നിർണ്ണയാക പങ്ക് വഹിക്കുകയും ചെയ്തു.
പിന്നെ ഇംഗ്ലണ്ടിന് എതിരെ, പതിവ് തകർച്ചയിൽ 48 റൺസ് നേടുകയും 6 ഓവറിൽ വെറും 16 റൺസ് മാത്രം വിട്ടുകൊടുത്തുകൊണ്ട് ഇംഗ്ലണ്ടിനെ 103 റൺസിന്‌ ബാറ്റിംഗ് അവസാനിപ്പിച്ച പ്രയത്നത്തിൽ പങ്കു ചേർന്നു
അടുത്തത് കെനിയ, കെനിയയുടെ 18 ഓവറിൽ 80 / 2 എന്ന നില, സൗത്ത് ആഫ്രിക്കൻ ആരാധകരെ നിരാശപ്പെടുത്തി, അപ്പോളാണ് ക്ലൂസെനർ രംഗത്ത് ഇറങ്ങുന്നത്, 21 റൺസ് വഴങ്ങി 5 വിക്കറ്റുകൾ നേടിയ അദ്ദേഹം വൻ സ്‌കോറിലേക്കു പോകുകയായിരുന്ന കെനിയൻ ടീമിനെ എറിഞ്ഞിടുകയായിരുന്നു. ആദ്യ നാലു കളികളിലെ കണക്കുകൾ ഇങ്ങനെ ബൗളിംഗ് 29.5-4-124-12 ബാറ്റിംഗ് 89 ബോളിൽ 112 റൻസുകൾ.
അടുത്ത കളി നിരാശ നല്കിയതായിരുന്നു, സിംബാബ്‍വെയോട് തോൽവി അറിഞ്ഞു. ആ കളിയിൽ സ്വാഭാവികമായും നമ്മുക്ക് ക്ലൂസെനറിന്റെ പ്രകടനത്തെ നിസ്സാരവത്കരിക്കാൻ സാധിക്കില്ല. കാരണം 234 റൺസ് പിന്തുടർന്ന് സൗത്ത് ആഫ്രിക്ക 106 റൺസിന് 7 വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ സമയത്താണ് അദ്ദേഹം ക്രീസിൽ എത്തുന്നത്, ശേഷം 58 ബോളിൽ 52 റൺസ് നേടിയെങ്കിലും അന്നത്തെ തോൽവി തടുക്കാൻ കഴിഞ്ഞില്ല.
“ഞങ്ങൾ ബാറ്റിങ്ങിൽ കുറെ കൂടി ശ്രദ്ധിക്കണം, ലോ ഓർഡർ ബാറ്റിംഗ് എല്ലായിപ്പോഴും ക്ലൂസെനറിനു മാത്രമായി വിട്ടുകൊണ്ടുക്കുന്നതു ശരിയായ നടപടിയല്ല എന്ന് അറിയാം” കളിക്ക് ശേഷം ക്രോണ്യേ പറഞ്ഞു.എന്നാൽ വാക്കുകൾ പ്രാവർത്തികമായില്ല .
സൂപ്പർ സിക്സിൽ പാകിസ്താന് എതിരെയുള്ള മൽസരത്തിൽ ഈ ഉത്തരവാദിത്വo വീണ്ടും ക്ലൂസെനറിനു മുൻപിൽ എത്തി, 220 റൺസ് പിന്തുടർന്ന സൗത്ത് ആഫ്രിക്ക 135 റൺസ് എടുക്കന്നതിനു ഇടയിൽ 6 വിക്കറ്റുകൾ നഷ്ടപ്പെടുത്തി. എന്നാൽ നമ്മുടെ കഥാനായകൻ ക്രീസിൽ എത്തി 41 ബോളിൽ 46 റൺസ് നേടിയ ഒരു ഓവർ ബാക്കി നിർത്തി കളി ജയിപ്പിച്ചു. സഹ കളിക്കാർ അടക്കം സമ്മർദ്ദത്തെ മെരുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ വാഴ്ത്തി.
  • “ഇത് ആത്മവിശ്വാസമാണോ അതോ അമിതാവേശമാണോ എന്ന് എനിക്കറിയില്ല, പക്ഷെ ഒരിക്കൽ ഇറങ്ങാൻ വേണ്ടിയുള്ള പടവുകൾ ഞാൻ കേറുകയാണ്” ഓരോ പ്രവിശ്യവും തന്നിലേക്കു വന്നിരുന്ന ഉത്തരദിത്വത്തെ ധീരമായ നേടിട്ട ലാൻസ് ക്ലൂസനർ പറഞ്ഞു.

പിന്നീട് ആയിരുന്നു ഓസ്‌ട്രേലിയുമായുള്ള രണ്ട് മത്സരങ്ങൾ, ഒന്നാമത്തെ സൂപ്പർ സിക്സ് ലെ അവസാന മൽസരം, അതിൽ ക്ലൂസനറുടെ സംഭാവനകൾ താരതമ്യേന കുറവായിരുന്നു. 53 / 1 ബോളുകൊണ്ടും 36 (21) ബാറ്റ് കൊണ്ടും. എന്നാൽ ഓർക്കുക 56 റൺസുമായി നിന്ന സ്റ്റീവ് വോയുടെ ക്യാച്ച് ഹെർഷൽ ഗിബ്സ് വിട്ടുകളയുകയും, ആ അവസരം മുതലാക്കി സ്റ്റീവ് വോ 120 റൺസിന്റെ ഒരു മാച്ച് വിന്നിങ് ഇന്നിംഗ്സ് കാഴ്ചവെക്കുകയും ചെയ്തു. “നീ ലോകകപ്പാണ് താഴെ ഇട്ടത്” എന്ന് വോ പറഞ്ഞത് ഒരു ക്രിക്കറ്റ് പ്രേമിയും മറക്കില്ല .. എന്നാൽ ആ ബൗളർ ആരെന്നു അറിയാമോ ?

രണ്ടാമത്തെ മത്സരം, സെമി ഫൈനലിനായി എഡ്ജ്ബാസ്റ്റണിലേക്ക്, അവിടെയായിരുന്നു ഈ ലോകകപ്പിന്റെ ദുരന്തം.!! ആ ലോകകപ്പിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനങ്ങൾ, ഒരുപക്ഷേ ലോകകപ്പ് ചരിത്രത്തിലെ മികച്ച പ്രകടങ്ങളിൽ പോലും ഇടം നേടിയ ആ കളിക്കാരൻ നോൺ സ്‌ട്രൈക്കർ ഓടാൻ മറന്നപ്പോൾ ഓടി നോൺ സ്‌ട്രൈക്കർ ക്രീസിലെത്തി ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഡ്രസിങ് റൂമിലേക്ക് നടന്നു ….
ഒരിക്കൽ കൂടി സൗത്ത് ആഫ്രിക്കൻ ജനത വിതുമ്പി.
പക്ഷേ, തീർച്ചയായും, ക്ലൂസെനർ ഇല്ലാതെ ദക്ഷിണാഫ്രിക്കയ്ക്ക് ആ നിലവരെ എത്താൻ സാധിക്കുമായിരുന്നില്ല.
31 ബോളിൽ നിന്ന് 39 എന്ന ഒരു അവസ്‌ഥയിൽ നിന്നും അവസാനത്തെ ഓവറിൽ രണ്ടാമത്തെ ബോളിൽ രണ്ടാമത്തെ ഫോർ നേടി. നാലു ബോളിൽ 1 റൺസ് എന്ന നിലയിൽ വന്നതിനു ശേഷമായിരുന്നു ആ വിപത്ത്.
ഇത് ഒരു സമനില മത്സരമാക്കുകയും സൗത്ത് ആഫ്രിക്കൻ ടീമിന് ലോകകപ്പ് നഷ്ടപ്പെടുകയും ചെയ്തു എങ്കിലും ക്ലൂസനറുടെ പ്രശസ്‌തി ആരും മറക്കുകയില്ല. ടൂർണമെന്റിലെ മികച്ച കളിക്കാരനുമായി. 140 ശരാശരിയിൽ 122 സ്ട്രൈക്ക് റേറ്റിൽ 281 റൺസും 20 ആവറേജിൽ 17 വിക്കറ്റുകളും സ്വന്തമാക്കി. പക്ഷേ ക്ലൂസെനർ എന്ന പേര് കേട്ടാൽ ആളുകൾ ഇപ്പോഴും എഡ്ജ്ബാസ്റ്റണിനെക്കുറിച്ച് മാത്രമേ സംസാരിക്കാറുള്ളു ..
ടൂർണമെന്റിലുടനീളം സൗത്ത് ആഫ്രിക്ക കിരീട സാധ്യത കല്പിച്ചിരുന്ന ഒരു ടീം ആണ് എന്ന് പരക്കെ ഒരു പറച്ചിൽ ഉണ്ടായിരുന്നു, എന്നാൽ ആളുകൾ ദക്ഷിണാഫ്രിക്ക എന്ന് പറഞ്ഞപ്പോൾ അവർ ചിലപ്പോൾ ഉദ്ദേശിച്ചത് ലാൻസ് ക്ലൂസെനറിനെ ആയിരിക്കും
“മറ്റുള്ള കളിക്കാരിൽ നിന്നും 100 % പ്രതീക്ഷിക്കുന്ന സമയത്തു ലാൻ സിൽ നിന്നും ഞങ്ങൾ 110 % പ്രതീക്ഷിച്ചിരുന്നു ” – ബോബ് വൂൾമെർ
എഴുതിയത് വിമൽ താഴെത്തുവീട്ടിൽ
Leave a comment

Your email address will not be published. Required fields are marked *