അവസാനം വാൻ ഡൈകിനെ ഡ്രിബിൽ ചെയ്ത മറികടക്കാൻ സാധിച്ചിരിക്കുന്നു – വീഡിയോ കാണാം
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഡിഫൻഡർ ആരെന്നുള്ള ചോദ്യത്തിന് സംശയമുണ്ടാകില്ല. കഴിഞ്ഞ വര്ഷം പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ആർക്കും മറികടക്കാൻ പറ്റാത്ത ലിവർപൂളിന്റെ നെതർലൻഡ്‌സ് താരം വാൻ ഡൈക് ആയിട്ടാണ് ആരാധകരും പണ്ഡിതരും കരുതുന്നത്. അദ്ദേഹം അമ്പരിപ്പിക്കുന്ന ഒരു റെക്കോർഡിനും ഉടമയായിരുന്നു. തുടർച്ചയായി 65 മത്സരങ്ങളിൽ ആർക്കും ഡ്രിബിൽ ചെയ്ത മറികടക്കാൻ സാധിച്ചിട്ടില്ല എന്ന റെക്കോർഡ്. അത് സാക്ഷാൽ മെസ്സിക്ക് പോലും സാധിച്ചിട്ടില്ല എന്നുള്ളത് ആ റെക്കോർഡിന്റെ മാറ്റു കൂട്ടുന്നു.
എന്നാൽ ആ അവസ്ഥക്ക് വിരാമമായിരിക്കുന്നു. അദ്ദേഹത്തെ മറികടന്നത് ആരും പ്രതീക്ഷിക്കാത്ത താരവും. കമ്മ്യൂണിറ്റി ഷിൽഡിഫ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഗബ്രിയേൽ ജെസുസ് ആണ് വാൻ ഡൈകിനെ ഡ്രിബിൽ ചെയ്തു മറികടക്കുന്നതിൽ വിജയിച്ചത്.
. @gabrieljesus33 penalty winner and the first man to dribble passed @VirgilvDijk after 65 appearances 🔥
call him when you need him 🤙#LIVMCI #MCFC pic.twitter.com/5nEm0FcbKw— Ayim Derrick (@Derrick_Ayim10) August 4, 2019






































