ഡെയ്ൽ സ്റ്റെയ്ൻ അന്തരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
മനോഹരമായ ബൗളിങ് ആക്ഷന് ഉടമയായ ദക്ഷിണാഫ്രിക്കയുടെ ലോകോത്തര ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരമിച്ചു.
വിടാതെ പിന്തുടർന്ന പരിക്കുകൾ അദ്ദേഹത്തിന് കരിയറിലെ ഒരുപാട് നല്ല നാളുകൾ നഷ്ടമാക്കി.
പരിക്കുകൾ പിടിപെട്ടില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ മറ്റൊരു ഫാസ്റ്റ് ബൗളർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത വിധം അദ്ദേഹം ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിൽ എത്തിയേനേ.
93 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 439 വിക്കറ്റുകളും 125 ഏകദിന മത്സരങ്ങളിൽ നിന്ന് 196 വിക്കറ്റുകളും 44 T20 മത്സരങ്ങളിൽ നിന്ന് 61 വിക്കറ്റുകളുമാണ് ദക്ഷിണാഫ്രിക്കക്ക് വേണ്ടി അദ്ദേഹം നേടിയെടുത്തത്.