Foot Ball Top News

അസാമാന്യ ഗോൾ ലൈൻ ക്ലിയറൻസുമായി കൈൽ വോക്കർ – വീഡിയോ കാണാം

August 4, 2019

അസാമാന്യ ഗോൾ ലൈൻ ക്ലിയറൻസുമായി കൈൽ വോക്കർ – വീഡിയോ കാണാം

കമ്മ്യൂണിറ്റി ഷിൽഡ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റി ലിവര്പൂളിനെ തോല്പിക്കുകയുണ്ടായി. പെനാൽറ്റി ഷൂട്ട് ഔട്ടിൽ ആണ് വിജയികളെ നിശ്ചയിച്ചത്. എന്നാൽ കളി ഷൂട്ട് ഔട്ട് വരെ കൊണ്ടുപോയതിൽ സിറ്റിയുടെ വിങ് ബാക്ക് ആയ വോക്കർക്ക് പ്രധാന പങ്കു ഉണ്ട്. കളിയുടെ 92 ആം മിനുട്ടിൽ നടത്തിയ ഒരു ക്ലിയറൻസ് ആണ് അതിനു കാരണം. ഗോളിയെ മറികടന്ന ലിവർപൂൾ താരം സാലയുടെ ഹെഡ്ഡ്ർ പറന്നുയർന്നു ഗോൾ ലൈനിന്റെ തൊട്ടടുത്ത് വെച്ച് വോക്കർ അടിച്ചു വെളിയിൽ കളയുകയായിരുന്നു. സമയോചിതമായ ആ ഇടപെടൽ ഇല്ലാതിരുനെങ്കിൽ കളി ലിവർപൂൾ കരസ്ഥമാക്കിയേനെ.

4 -5 എന്ന സ്കോറിനാണ് സിറ്റി ഷൂട്ട് ഔട്ടിൽ ലിവർപൂളിന് മറികടന്നത്. സിറ്റിക്ക് വേണ്ടി കിക്ക്‌ എടുത്ത എല്ലാവരും വലചലിപ്പിച്ചപ്പോൾ ലിവർപൂളിന്റെ വൈനാൾഡാം ചാൻസ് നഷ്ടപെടുത്തുകയായിരുന്നു.

Leave a comment