വാർണറിനെ വിടാതെ ഇംഗ്ലീഷ് ആരാധകർ: ചുട്ട മറുപടി കൊടുത്ത് വാർണർ
2018 ൽ നടന്ന വാതുവെയ്പിനെ തുടർന്ന് വിലക്ക് ലഭിച്ച കാമറൂൺ ബ്രാൻഡ്ക്രാഫ്റ്റ്, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവർ ആഷസിൽ കളിക്കാൻ എത്തിയപ്പോൾ ഇംഗ്ലീഷ് കാണികൾ അത്ര നല്ല സ്വീകരണമല്ല നൽകിയത്.സ്മിത്തിനെയും,ബ്രാൻഡ്ക്രാഫ്റ്റിനെയും വെറുതെ വിട്ട ഇംഗ്ലീഷ് കാണികൾ വാർണറിനെ തിരഞ്ഞു പിടിച്ചു കളിയാക്കി.
ആദ്യ ഇന്നിങ്സിൽ വാർണർ പുറത്തായ ഉടനെ ഇംഗ്ലീഷ് കാണികൾ സാൻഡ് പേപ്പർ ഉയർത്തിക്കാട്ടി.പക്ഷെ അതിനോട് പ്രതികരിക്കാതെ വാർണർ തിരികെ നടന്നു.അത് കഴിഞ്ഞു പിന്നീട് ഫീൽഡിങ്ങിനിടെ ഗാലറിക്കരികിൽ എത്തിയപ്പോളും ആരാധകർ കൂവലും, കളിയാക്കലുമായി പിന്നെയും തുടങ്ങി.അത് പിന്നെയും തുടർന്നതോടെ സ്മിത്ത് പാന്റിന്റെ പോക്കറ്റിൽ സാൻഡ് പേപ്പർ അല്ല ഒന്നും തന്നെ ഇല്ല എന്നിട്ട് ഉയർത്തിക്കാട്ടി.അതോടെ കാണികൾ അടങ്ങി.