Foot Ball Top News transfer news

ഹാരി മഗ്ഗ്യുർ ഇനി ലോകത്തിലെ ഏറ്റവും വിലകൂടിയ ഡിഫൻഡർ?

August 3, 2019

ഹാരി മഗ്ഗ്യുർ ഇനി ലോകത്തിലെ ഏറ്റവും വിലകൂടിയ ഡിഫൻഡർ?

ഈ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കോച്ച് ഓലെയുടെ ലിസ്റ്റിൽ ഒന്നാമതായിരുന്നു ലെസ്റ്റർ സിറ്റിയുടെ സെന്റർ ബാക്ക് ഹാരി മഗ്ഗ്യുർ.80 മില്യൺ യൂറോ നൽകിയാണ് യുണൈറ്റഡ് താരത്തെ സ്വന്തമാക്കുന്നത് .റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ശനിയാഴ്ച മഗ്ഗ്യുർ മെഡിക്കലിന് വിധേയനാകും.ട്രാൻസ്ഫർ നടന്നാൽ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഡിഫൻഡർ ആയി മാറും മഗ്ഗ്യുർ.നിലവിൽ ലിവർപൂളിന്റെ വാൻ ഡേയ്ക്ക് ആണ് ഏറ്റവും വിലപിടിപ്പുള്ള താരം.2017ൽ 75 മില്യൺ യൂറോ നൽകിയാണ് ലിവർപൂൾ ഈ ഡച്ച് ഡിഫെൻഡറെ സ്വന്തമാക്കിയത്.യുണൈറ്റഡ് ലെജൻഡ് സർ അലക്സ് ഫെർഗുസനോട് ഈ ട്രാൻസ്ഫെറിനെ കുറിച്ചു ചോദിച്ചപ്പോൾ പറഞ്ഞത് ക്ലബ് ബോർഡ് റൂമിൽ ഈ പ്ലെയേറെ പൂട്ടിയിടാനും ട്രാൻസ്ഫർ കരാറിൽ ഒപ്പിട്ടശേഷം മാത്രം തുറന്നുവിടാനുമാണ് .

മോഡേൺ ഫുട്ബോളിൽ ബോൾ പ്ലെയിങ് സെന്റർ ബാക്കിന് ഫോർമേഷനലിലുള്ള പ്രാധാന്യമാണ് ഡിഫെൻഡേഴ്സിന് വന്ന ഈ വിലക്കയറ്റത്തിന് കാരണം .ലെയ്‌സ്റ്റർ സിറ്റിക്കു വേണ്ടി 69 കളികളിൽ ബൂട്ട് കെട്ടിയപ്പോൾ 5 ഗോളുകളും നേടി . 2018 ലെ വേൾഡ് കപ്പിലെ ഇംഗ്ലണ്ടിന് വേണ്ടി മിന്നും പ്രകടനം കാഴ്ച വെച്ചപ്പോൾ തന്നെ അന്നത്തെ യുണൈറ്റഡ് കോച്ച് ജോസ് മൗറിനോ ഈ പ്ലെയറിൽ നോട്ടമിട്ടിരുന്നു എന്നാൽ പ്ലെയേറെ വാങ്ങുന്നതിൽ പരാജയപ്പെട്ടു,മഗ്ഗ്യുർ പുതിയ 4 വർഷത്തെ കരാർ ഒപ്പിടുകയും ചെയ്തു .വിക്ടർ ലിൻഡലോഫിനോപ്പോം ഡിഫെൻസിൽ മഗ്ഗ്യുർ കൈകോർത്താൽ കുറെകാലമായുള്ള സെന്റർ ഡിഫെൻഡർക് വേണ്ടിയുള്ള യുണൈറ്റഡിന്റെ തിരച്ചിലിനു തിരശീല വീഴും.ഇംഗ്ലീഷ് പ്രീമിയർ ലീഗ് എക്‌സ്‌പീരിയൻസും,1.94 മീറ്റർ പൊക്കവും ബോൾ പ്ലെയിങ് കഴിവുകൂടി ഒത്തിണകുമ്പോൾ മറ്റൊരു ഫെർഡിനാന്റിനെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത് .

Leave a comment