വരുന്നു ആഴ്സണൽ കാത്തിരുന്ന ത്രിമൂർത്തികൾ !!
2017 -18 സീസണിൽ സിറ്റിയുടെ അഗ്വേറൊ, സ്റ്റെർലിങ്, സാനെ, 2018 -19 സീസണിൽ ലിവർപൂളിന്റെ സാദിയോ മാനേ, സലാഹ്, ഫിർമിഞ്ഞോ എന്നിവർ പ്രീമിയർ ലീഗ് കാണികളുടെ മനം കവർന്നവരാണ്. എന്നാൽ 2019 -20 സീസണിൽ എല്ലാവരും ആകാംക്ഷയോടെ നോക്കി കാണുന്നത് ആഴ്സണലിന്റെ ത്രിമൂർത്തികളെയാണ്. ഫ്രഞ്ച് ക്ലബായ ലില്ലിയിൽ നിന്ന് വന്ന പെപ്പെ, ഓബാമയാങ്, ലാകാസട് എന്നിവരാണ് ഈ സീസണിലെ ഹോട് ഫേവറിറ്സ്.
ആഴ്സണലിന്റെ ഏറ്റവും വിലപിടിപ്പുള്ള മൂന്ന് താരങ്ങളും ഇവർ തന്നെ. 2017 ജൂണിൽ 48 മില്യൺ യൂറോ കൊടുത്തു വാങ്ങിച്ചതാണ് ലാകാസ്റ്നെ. എന്നാൽ സീസൺ പകുതിയായപ്പോൾ വെങ്ങർ ഒബയെയും ടീമിൽ എത്തിച്ചു. രണ്ടു സ്ട്രൈക്കർമാരിൽ ഒരാൾ അപ്രസക്തമാകും എന്ന് എല്ലാവരും തീരുമാനിച്ചു. മാത്രമല്ല ലകാസറ്റിന് ഒബായുടെ വരവ് നല്ല സമ്മർദ്ദവും സൃഷ്ഠിച്ചു. പക്ഷെ 2018 ൽ നാം കണ്ടത് ഏറ്റവും മികച്ച രണ്ടു അറ്റാക്കിങ് ജോഡികളെ ആണ്. കളിക്കളത്തിന് വെളിയിലും അവർ നല്ല സുഹ്രത്താക്കളായി മാറുകയും ചെയ്തു.
ഈ മൂന്ന് പേരും കഴിഞ്ഞ സീസണിൽ അടിച്ചു കൂട്ടിയത് 73 ഗോളുകളാണ്. പെപ്പെ ആകട്ടെ 23 ഗോളിന്റെ കൂടി 15 അസിസ്റ്റും നടത്തി. ഒബയാങ് ആണെങ്കിൽ കഴിഞ്ഞ സീസണിൽ സാലക്കും ഹസാഡിനുമൊപ്പം ഗോൾഡൻ ബൂട്ട് പങ്കിടുകയും ചെയ്തു. ഇവർ മൂന്ന് പേരും കൂടി ഒന്നിച്ചാൽ ഗോൾ മഴ പെയ്യാനാണ് സാധ്യത. മിഡ്ഫീൽഡിൽ ഓസിലും സാബെലോസും കൂടി തരുന്ന ത്രൂ പാസ്സുകളും കൂടി ആകുമ്പോൾ ആഴ്സനലിനെ ഏവരും ഭയക്കും. ഡിഫെൻസിൽ റുഗാനിയെയും ടീരണിയെയും കൂടി എത്തിച്ചാൽ ആഴ്സണലിന്റെ കിരീട മോഹങ്ങൾക്ക് ചിറക് വെക്കും.