ആന്ദ്രേ റസ്സലിനു പരുക്ക്:ഇന്ത്യക്കെതിരെ കളിക്കില്ല
കാനഡയിൽ നടക്കുന്ന ഗ്ലോബൽ T20 ചാംപ്യൻഷിപ്പിനിടയിൽ പരുക്കേറ്റ വെസ്റ്റിൻഡീസ് സൂപ്പർ ആൾറൗണ്ടർ ആന്ദ്രേ റസ്സൽ ടീമിൽ നിന്നും പുറത്തായി.ടീം പ്രഖ്യപന വേളയിൽ പരുക്കിന്റെ പിടിയിൽ ആയിരുന്നെങ്കിലും പരുക്ക് ഭേദമാകും എന്ന് കരുതി ടീമിൽ എടുക്കുകയായിരുന്നു.പരുക്ക് ഭേദമാകാതിരുന്നതിനെ തുടർന്നാണ് ടീമിൽ നിന്നും മാറ്റിയത്.നാളെ ആണ് ഇന്ത്യ – വെസ്റ്റിൻഡീസ് പരമ്പര ആരംഭിക്കുന്നത്.
റസ്സലിന്റെ പരുക്ക് വെസ്റ്റിൻഡീസിന് വല്ലാത്ത തിരിച്ചടിയാണ്.പകരം ജേസൺ മുഹമ്മദിനെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.അദ്ദേഹം ടീമിൽ കളിച്ചിട്ട് ഏകദേശം ഒരു വർഷമാകാറായി.ഐ പി എല്ലിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച റസ്സലിന്റെ അഭാവം ഇന്ത്യക്ക് അല്പം ആശ്വാസം നൽകുന്നുണ്ട്.3 T20 മത്സരങ്ങളും,3 ഏകദിനങ്ങളും, 2 ടെസ്റ്റ് മത്സരങ്ങളും ആണ് ഇന്ത്യ വെസ്റ്റിൻഡീസിനെതിരെ കളിക്കുന്നത്.