ഇൻസ്റ്റാഗ്രാമിൽ തരംഗമായി കേരള ബ്ലാസ്റ്റേഴ്‌സ്
കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സിന് ഇൻസ്റ്റാഗ്രാമിൽ വൺ മില്യൺ ഫോളോവേഴ്‌സിലെത്തി.ഈ നേട്ടത്തിലെത്തുന്ന ഐ എസ് എല്ലിലെ ആദ്യ ടീമായി മാറി ബ്ലാസ്റ്റേഴ്‌സ്.മലയാളികളുടെ സ്വന്തം ടീമായ ബ്ലാസ്റ്റേഴ്സിന് അവരുടെ കട്ട സപ്പോർട്ട് കൊണ്ടാണ് എന്നാണ് ടീം ഉടമകൾ പറഞ്ഞത്.
ഐ എസ് എൽ തുടങ്ങിയ വർഷം തന്നെ മറ്റു ഐ എസ് എൽ ടീമുകളിൽ നിന്നും വ്യത്യസ്തമായി ആരാധകരുടെ അകമഴിഞ്ഞ പിന്തുണയാണ് ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്നത്.കൊച്ചിയിൽ കളി വന്നാൽ അന്ന് സ്റ്റേഡിയം നിറയെ കാണികൾ കാണും.അതുപോലെ തന്നെ എവേ മത്സരങ്ങൾ ആണെങ്കിൽ പോലും ആരാധകക്കൂട്ടമായ “മഞ്ഞപ്പട” കൂടെ കാണും.ആദ്യ സീസണിൽ ഫൈനലിൽ എത്തിയ ടീം, പക്ഷെ കഴിഞ്ഞ രണ്ട് സീസണിൽ അത്ര നല്ല പ്രകടനം അല്ല കാഴ്ചവെച്ചത്.ഇത്തവണ രണ്ടും കൽപ്പിച്ചാണ് ഇറങ്ങുന്നത്.ഐ എസ് എല്ലിൽ കഴിവ് തെളിയിച്ച താരങ്ങളെ ആണ് ഇത്തവണ അണിനിരത്തുന്നത്.എന്തായാലും അവരുടെ കളി കാണാൻ കാത്ത് കാത്ത് ഇരിക്കുകയാണ് ആരാധകർ.