നവാസ് ഇല്ലെങ്കിൽ റയൽ ഇല്ല
കോസ്റ്ററിക്കൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് കെയ്ലർ അന്റോണിയോ നവാസ് ഗാംബോവ. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെയും കോസ്റ്ററിക്ക ദേശീയ ടീമിന്റെയും ഗോൾകീപ്പറായി കളിക്കുന്നു. സപ്രിസയിൽ ആരംഭിച്ചതിനുശേഷം അദ്ദേഹം അൽബാസെറ്റിലേക്കും പിന്നീട് ലാ ലിഗയിലെ ലെവാന്റിലേക്കും മാറി. നവാസ് 2014 ൽ 10 മില്യൺ ഡോളറിന് റയൽ മാഡ്രിഡിൽ ചേർന്നു. റയൽ മാഡ്രിഡിന് വേണ്ടി അസാമാന്യ പ്രകടനം ആണ് നവാസ് കാഴ്ച വെക്കുന്നത്. സെർജിയോ റാമോസും വരാനെയും ചേർന്നുള്ള പ്രതിരോധനിര നവാസിന് ഏറെ ഉപകാരപ്രദമാണ്. തോൽക്കേണ്ടി ഇരുന്ന പല കളികളും നവാസിന്റെ കഴിവ് ഒന്ന് ഉള്ളത് കൊണ്ട് മാത്രം ആണ് റയൽ വിജയം കണ്ടത്. ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ഒരു പോലെ ആത്മാർഥമായി കളിക്കുന്ന ഒരു താരമാണ് നവാസ്. റയലിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആണ് നവാസ്. റയലിന്റെ ജേഴ്സിയിൽ നവാസ് 162 മത്സരങ്ങൾ കളിച്ചിട്ടുണ്ട് .
കസിയസിന് ശേഷം റയലിന്റെ ഏറ്റവും വിശ്വസ്തനായ കാവൽക്കാരൻ എന്ന് നവാസിനെ വിശേഷിപ്പിക്കാം.
റയൽ മാഡ്രിഡിന്റെ മറ്റൊരു ഗോൾ കീപ്പർ ആണ് കോർട്ടോയ്സ് . 27 വയസ് ഉള്ള അദ്ദേഹം ഒരിക്കൽ പോലും 32 വയസ് ആയ നവാസിന്റെ അത്ര മികവ് പുറത്തെടുത്തിട്ടില്ല. ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് നേടിയ ഗോൾ കീപ്പർ നവാസ് ആണെങ്കിൽ ഏറ്റവും കൂടുതൽ ഗോളുകൾ വഴങ്ങിയ ഗോളി കോർട്ടോയ്സ് ആണ്. പ്രായം തളർത്താത്ത പോരാളി ആണ് കെയ്ലർ നവാസ്. ഓഡി കപ്പിൽ ടോട്ടനത്തിന് എതിരെ 1-0 ത്തിന്റെ തോൽവി ആണ് റയൽ ഏറ്റു വാങ്ങിയത്. നവാസ് ഇല്ലായിരുന്നു എങ്കിൽ റയൽ മിനിമം 5 ഗോളുകൾക്ക് എങ്കിലും ആ മത്സരം തോറ്റെനെ. നിർണായക നിമിഷത്തിൽ തിളങ്ങാൻ നവാസിനെ പോലെ ഒരു പോരാളിയെ റയൽ ഇനിയും കണ്ടെത്തേണ്ടത് ഉണ്ട്. ടീമിലെ എല്ലാവരും ഇദ്ദേഹത്തെ പോലെ തിളങ്ങിയാൽ മാത്രമേ റയലിന് ഇനി മുന്നോട്ട് കുതിക്കാൻ പറ്റു.