കണ്ണഞ്ചിപ്പിക്കുന്ന പുതിയ ജേഴ്സിയുമായി ബൊറൂസിയ ഡോട്ടമുണ്ട്
ഇക്കൊല്ലത്തെ ഏറ്റവും സുന്ദരമായ ജേഴ്സി ആരുടെതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ കാണു. അത് ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിന്റെതാണ്. തങ്ങളുടെ സൂപ്പർ താരം മാർക്കോ റോയ്‌സിനെ വെച്ചാണ് അവർ ജേഴ്സി പ്രകാശനം ചെയ്തിരിക്കുന്നത്. കപ്പ് കോമ്പറ്റിഷൻസ്‌നു വേണ്ടിയുള്ള ജേഴ്സിയാണ് ഇപ്പോ പുറത്തിറക്കിയിരിക്കുന്നത്. അതായത് ചാമ്പ്യൻസ് ലീഗ്, ഡി.ഫ്.ൽ. കപ്പ് എന്നീ കോമ്പറ്റിഷൻസിൽ അവരെ ഈ മഞ്ഞയും കറുപ്പും അണിഞ്ഞ ജേഴ്സിയിൽ കാണാം.
ജേഴ്സിയിൽ മാത്രമല്ല ടീമിലും കാര്യമായ മാറ്റങ്ങൾ ജർമൻ വമ്പന്മാർ ഇത്തവണ നടത്തിയിട്ടുണ്ട്. മാറ്റ് ഹമ്മെൽസ്, ജൂലിയൻ ബ്രാൻഡെറ്റ് , തോർഡൻ ഹസാഡ് എന്നിവരെ ടീമിൽ എത്തിക്കുകയും ചെയ്തു. കഴിഞ്ഞ തവണ ചുണ്ടിനിടയിൽ നിന്ന് നഷ്‌ടമായ ലീഗ് കിരീടം തിരിച്ചു പിടിക്കുക തന്നെ ലക്‌ഷ്യം. ഏതായാലും ഈ ടീമും ഈ ജേഴ്സിയും കൂടി ആകുമ്പോൾ ആരാധകരുടെ ,മനം കവരുമെന്നു തീർച്ച.