പോഗ്ബയെ റയലിലേക്ക് ക്ഷണിച്ചു വരാനെ
മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം പോൾ പോഗ്ബയെ റയൽ മാഡ്രിഡിലേക്ക് സ്വാഗതം ചെയത് റയൽ മാഡ്രിഡ് പ്രതിരോധ താരം റാഫേൽ വരാനെ.നിലവിൽ മാഞ്ചസ്റ്ററിൽ തന്നെ ആണെങ്കിലും ക്ലബ് വിട്ടേക്കും എന്ന വാർത്തകൾ നിറയുകയാണ്.അതിനിടെയാണ് സഹതാരത്തിന്റെ ക്ഷണം.പക്ഷെ ഇതുവരെ പോഗ്ബ വരാനെയുടെ ഷണത്തോട് പ്രതികരിച്ചിട്ടില്ല.ഇരുവരും ദേശീയ ടീമിൽ ഒരുമിച്ചാണ് കളിക്കുന്നത്.
ഫ്രാൻസിന്റെ കരുത്തുറ്റ സാന്നിധ്യമാണ് മധ്യനിരയിൽ പോഗ്ബയുടേത്.അതുപോലെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിലും.പോഗ്ബയുടെ സാന്നിധ്യമാണ് മാഞ്ചെസ്റ്റർ മധ്യനിരയുടെ കരുത്ത്.2011-2012 വർഷത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ച പോഗ്ബ 3 മത്സരങ്ങൾ കളിച്ചു.ശേഷം 2012 ൽ തന്നെ ജുവന്റസിലേക്ക് പോയ പോഗ്ബ അവിടെ മികച്ച പ്രകടനം നടത്തി.124 മത്സരങ്ങളിൽ 28 ഗോളുകൾ നേടി.അവിടെ 4 വർഷത്തിനു ശേഷം 2016 ൽ വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തി.2016 മുതൽ ഇത് 2019 വരെ 92 മത്സരങ്ങളിൽ 24 ഗോളുകൾ നേടി.2013 ൽ ദേശീയ ടീമിൽ കളിക്കുന്ന പോഗ്ബ 69 മത്സരങ്ങളിൽ നിന്നും 10 ഗോളുകൾ ആണ് 26 കാരന്റെ സമ്പാദ്യം.






































