Foot Ball Top News

പ്രീ സീസൺ ടൂർ : ആര്സർണലിനു ജയം

August 1, 2019

author:

പ്രീ സീസൺ ടൂർ : ആര്സർണലിനു ജയം

പ്രീ സീസൺ ടൂറിൽ ഫ്രഞ്ച് ക്ലബ്ബായ എയ്ഞ്ചേഴ്സിനെതിരെ ആർസെനലിനു ജയം. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3എന്ന സ്കോറിനാണ് പ്രീമിയർലീഗ് വമ്പന്മാരുടെ ജയം. നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടി തുല്യതയിലായിരുന്നു. ആദ്യ പകുതിയിൽ എൽ മേലാലിയുടെ ഗോളിൽ ഫ്രഞ്ച് ടീം മുന്നിട്ടു നിന്നു. എന്നാൽ 49ആം മിനുട്ടിൽ റെയ്‌സ് നെൽസണിലൂടെ  ആർസെനാൽ സമനില പിടിക്കുകയായിരുന്നു. ഞായറാഴ്ച ബാർസലോണക്കെതിരെയാണ് പീരങ്കിപ്പടയുടെ അവസാന പ്രീ സീസൺ മത്സരം.

Leave a comment