ടെസ്റ്റ് ക്രിക്കറ്റിൽ ലോകം കണ്ട ഏറ്റവും ഉയർന്ന കൂട്ടുകെട്ടിന് ഇന്നേക്ക് 13 വയസ്സ്
2006 ലെ ഇതേ ദിവസം ആയിരുന്നു ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് പിറവി എടുത്തത്. മരതക ദ്വീപുകാരുടെ മാണിക്യങ്ങളായ ജയവർദ്ധനെയും സങ്കക്കാരെയും ക്രീസിൽ ഒത്തു ചേർന്നപ്പോൾ രചിക്കപ്പെട്ടത് പുതു ചരിത്രമായിരുന്നു.
2006 ജൂലൈ 27 ന് സൗത്ത് ആഫ്രിക്കക്ക് എതിരെ കൊളംബോയിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കക്ക് ഒന്നാം ഇന്നിംഗ്‌സിൽ 169 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്. 65 റൺസ് നേടിയ de villiers മാത്രമായിരുന്നു സൗത്ത് ആഫ്രിക്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
ലങ്കക്ക് വേണ്ടി മുത്തയ്യ മുരളീധരനും ദിൽഹാര ഫെർണാണ്ടോയും 4 വിക്കറ്റുകൾ വീതം നേടിയപ്പോൾ 200 റൺസ് പോലും കടക്കാതെ സൗത്ത് ആഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയുടെ തുടക്കം ഞെട്ടിക്കുന്നതായിരുന്നു. സ്കോറിബോഡിൽ 14 റൺസ് ആയപ്പോഴേക്കും ലങ്കയുടെ രണ്ട് ഓപ്പണർ മാരും തിരിച്ചു പവലിയനിൽ എത്തി. ജയസൂര്യയേയും തരംഗയെയും മടക്കി അയച്ചു സ്റ്റെയിൻ ലങ്കക്ക് കനത്ത പ്രഹരം ആദ്യമേ തന്നെ നൽകി.
മൂന്നാം വിക്കറ്റിൽ ജയവർനെയും സങ്കക്കാരെയും ഒത്തു ചേർന്നപ്പോൾ പിറവിയെടുത്തത് ചരിത്ര താളുകളിൽ സ്വർണ്ണ ലീപികളാൽ ആലേഖനം ചെയ്തു വെക്കാൻ കഴിയുന്ന രണ്ട് മനോഹര ഇന്നിംഗ്സുകൾ ആയിരുന്നു.
35 ബൗണ്ടറികളുടെ അകമ്പടിയോടെ 287 റൺസ് കുറിക്കാൻ സങ്കക്കാരക്ക് കഴിഞ്ഞെങ്കിൽ 44 ബൗണ്ടറി നേടിക്കൊണ്ടു ജയർധന നേടിയതാക്കട്ടെ 374 റൺസ്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത് 624 റൺസിന്റെ പടു കൂറ്റൻ partnership. ഒടുവിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുമ്പോൾ ലങ്കൻ സ്കോർ 756💥
രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച സൗത്ത് ആഫ്രിക്കക്ക് വേണ്ടി റുഡോൾഫ് , ഹാൾ , പ്രിൻസ് , ബൗച്ചർ എന്നിവർ അർധ സെഞ്ചുറി നേടിയെങ്കിലും
മുത്തയ്യ മുരളീധരന്റെ 6 വിക്കറ്റ് പ്രകടനം സൗത്ത് ആഫ്രിക്കൻ ചെറുത്തു നിൽപ്പിനെ 434 റൺസിന് അവസാനിപ്പിച്ചു.
ഒടുവിൽ ഒരു ഇന്നിംഗ്സിനും
153 റൺസിനും ശ്രീലങ്ക വിജയിച്ചപ്പോൾ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന partnership പിറവി എടുത്ത മത്സരം കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ക്രിക്കറ്റ് ലോകം






































