എമിരേറ്റ്സ് കപ്പ് : ആർസെനലിനെ വീഴ്ത്തി ലിയോൺ
മൗസ ടെമ്പേലെയുടെ ഇരട്ട ഗോൾ മികവിൽ ആര്സെനലിനെതിരെ പിന്നിൽ നിന്നും തിരിച്ചടിച്ചു ലിയോൺ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രഞ്ച് ടീമിന്റെ വിജയം. ആദ്യ പകുതിയിൽ അബാമേയങ്ങ് നേടിയ ഗോളിൽ ആർസെനാൽ മുന്നിട്ടു നിന്നു എന്നാൽ രണ്ടാം പകുതിയിൽ 66,75 മിനിറ്റുകളിൽ ടെമ്പേലയിലൂടെ ലിയോൺ മത്സരം സ്വന്തമാക്കുകയായിരുന്നു. ആർസെനലിനു വേണ്ടി യുവ താരങ്ങളായ നെൽസൺ, മാർട്ടിനെല്ലി, എന്നിവർ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്.
കളി തുടങ്ങി 15മിനുട്ടിനുള്ളിൽ തന്നെ ലാക്കാസെറ്റ് പേശിവലിവ് മൂലം കളം വിട്ടത് ഗണ്ണേഴ്‌സ് ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മത്സരഫലം അപ്രസക്‌തമാണെങ്കിലും ലീഡ് നേടിയ ശേഷവും തോൽവി വഴങ്ങാൻ കാരണമായ, സീസണുകളായി തുടരുന്ന ആർസെനൽ പ്രതിരോധത്തിലെ പാളിച്ചകൾ ഇന്നും ആവർത്തിച്ചു. ലോകോത്തര നിലവാരത്തിലുള്ള സെന്റർബാക്കും ലെഫ്റ്റ്ബാക്കിന്റെയും സൈനിങ് ടീമിന് വളരെ ആവശ്യമാണെന്ന് വിളിച്ചോതുന്നതായിരുന്നു അവസാന അരമണിക്കൂർ.