ഐ പി എൽ മോഡൽ വള്ളം കളി ലീഗിനൊരുങ്ങി ടൂറിസം വകുപ്പ്
കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ IPL മാതൃകയിൽ സംഘടിപ്പിക്കുന്ന കേരള ബോട്ട് ലീഗിന്റെ ടീമുകൾക്കായുള്ള ലേലം നാളെ കൊച്ചി ഗ്രാൻഡ് ഹയാത് ഹോട്ടലിൽ വെച്ചു നടക്കും. ഓഗസ്റ്റ് പത്താം തീയതി പുന്നമടകായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളം കളിയിൽ തുടങ്ങി കേരളപ്പിറവി ദിനത്തിൽ കൊല്ലത്തു നടക്കുന്ന പ്രെസിഡെന്റ്സ് ബോട്ട് റേസിൽ അവസാനിക്കുന്ന ലീഗിൽ മൊത്തം പന്ത്രണ്ടു വള്ളം കളികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്, പോലീസ് ബോട്ട് ക്ലബ്ബ്, കൈനകരി ബോട്ട് ക്ലബ്, യുണൈറ്റഡ് ബോട്ട് ക്ലബ്ബ്, വില്ലേജ് ബോട്ട് ക്ലബ്ബ്, വേമ്പനാട് ബോട്ട് ക്ലബ്ബ്, കുമരകം ടൌൺ ബോട്ട് ക്ലബ്ബ്, ബ്രദേഴ്‌സ് ബോട്ട് ക്ലബ്ബ് എന്നീ ടീമുകളാകും ട്രോഫിയും 25 ലക്ഷം രൂപ സമ്മാനത്തുകയുമടങ്ങുന്ന ഒന്നാം സ്ഥാനത്തിനായി മത്സരിക്കുക.