Cricket Top News

ഇംഗ്ളണ്ടിനെതിരെ നടക്കുന്ന ആഷസ് പരമ്ബരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

July 26, 2019

author:

ഇംഗ്ളണ്ടിനെതിരെ നടക്കുന്ന ആഷസ് പരമ്ബരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. അഞ്ച് ടെസ്റ്റുകൾ ഉള്ള പരമ്പരയാണ് ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്നത്. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ടീമിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ആഷസിന് മുന്നോടിയായി നടന്ന  പരിശീലന മത്സരത്തിലെ പ്രകടനം കൂടി കണക്കിലെടുത്താകും  ടീമിനെ പ്രഖ്യാപിക്കുക. ഉസ്‌മാൻ ഖവാജ ടീമിൽ ഇടം നേടുമെന്ന് റിപ്പോർട്ട് ഉണ്ട്. ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള മത്സരത്തിൽ പരിക്ക് പറ്റിയ താരം  ആഷസിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഓഗസ്റ്റ് ഒന്ന് മുതൽ സെപ്തംബര് 16 വരെയാണ് ടെസ്റ്റ് പരമ്പര നടക്കുന്നത്.  ഇന്ത്യൻ സമയം വൈകിട്ട് 4 :30 ആണ് ടീമിനെ പ്രഖ്യാപിക്കുന്നത്. ബാന്‍ക്രോഫ്‌റ്റ് ടീമിൽ ഇടം നെടുമൊ എന്നാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്. പരിശീലന മത്സരത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഒൻപത് മാസത്തെ വിലക്ക് കഴിഞ്ഞ വര്‍ഷം അവസാനിച്ചെങ്കിലും ഇതുവരെയും അദ്ദേഹത്തെ ഒരു മത്സരത്തിലും കളിപ്പിച്ചിരുന്നില്ല.

Leave a comment