Cricket Top News

മുത്തയ്യ മുരളീധരനാകാൻ വിജയ് സേതുപതി?

July 25, 2019

മുത്തയ്യ മുരളീധരനാകാൻ വിജയ് സേതുപതി?

ചെന്നൈ : ശ്രീലങ്കൻ ഇതിഹാസതാരം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്നു. മക്കൾ സെൽവൻ വിജയ് സേതുപതിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 800 എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിൽ ആരംഭിക്കുമെന്നും ഇന്ത്യ, ഇംഗ്ലണ്ട്, ശ്രീലങ്ക, മറ്റ് ചില രാജ്യങ്ങൾ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന വലിയ ബജറ്റ് പദ്ധതിയായിരിക്കുമെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. 2016 ലും 2017 ലും നിർമ്മിച്ച ധോണിയുടെയും സച്ചിന്റെയും ജീവചരിത്രങ്ങൾ ഉൾപ്പെടെ നിരവധി ക്രിക്കറ്റ് അധിഷ്ഠിത സിനിമകൾ സമീപകാലത്ത് വലിയ വിജയം നേടിയിരുന്നു.

രൺ‌വീർ സിങ്ങിനെ നായകനാക്കി കപിൽ ദേവിന്റെ കഥ പറയുന്ന 83 വാർത്തകളിൽ ഇടം പിടിച്ചിരുന്നു.ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഐ പി എലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമായിരുന്നു മുരളി.

Leave a comment