Cricket Top News

ജോണ്ടി റോഡ്സ് ഇന്ത്യന്‍ ഫീല്‍ഡിങ്ങ് കോച്ചാകാനുള്ള അപേക്ഷ സമര്‍പ്പിച്ചു

July 25, 2019

author:

ജോണ്ടി റോഡ്സ് ഇന്ത്യന്‍ ഫീല്‍ഡിങ്ങ് കോച്ചാകാനുള്ള അപേക്ഷ സമര്‍പ്പിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ്ങ് കോച്ചാകാനുള്ള അപേക്ഷ മുൻ ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്സ് സമർപ്പിച്ചു. വെസ്റ്റിന്‍ഡീസ് പരമ്പരയോട്കൂടി രവി ശാസ്ത്രിയുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെയും കാലാവധി  അവസാനിക്കും. പുതിയ പരിശീലകനെയും. മറ്റ് അംഗങ്ങളെയും നിയമിക്കാൻ ഒരുങ്ങുകായാണ് ബിസിസിഐ. ഇതിന്റെ ഭാഗമായി ബിസിസിഐ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ഫീൽഡർമാരിൽ ഒരാൾ ആണ് ജോണ്ടി റോഡ്സ്.

ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിന്റെ ഫീൽഡിങ് പരിശീലകനാണ് ജോണ്ടി. മുംബൈ ഇന്ത്യന്‍സ് നാല് തവണ കിരീടം നേടിയപ്പോഴും ജോണ്ടി ആയിരുന്നു ടീമിന്റെ ഫീൽഡിങ് പരിശീലകൻ. ദക്ഷിണാഫ്രിക്കൻ  ടീമിനു വേണ്ടിയും, അസോസിയേറ്റ് രാജ്യങ്ങള്‍ക്കു വേണ്ടിയും ജോണ്ടി റോഡ്‌സ് ഫീൽഡിങ് പരിശീലകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫീൽഡിങ്ങിൽ വിപ്ലവം സൃഷ്ട്ടിച്ച  താരങ്ങളിൽ ഒരാൾ ആണ് ഇദ്ദേഹം. കഴിഞ്ഞ മൂന്ന് വര്ഷം ഇന്ത്യ നേടിയ നേട്ടങ്ങളിൽ അഭിമാനമുണ്ടെന്ന് റോഡ്‌സ് പറഞ്ഞു. നിലവിൽ ഇന്ത്യയുടെ ഫീൽഡിങ് പരിശീലകൻ രാമകൃഷ്ണന്‍ ശ്രീധര്‍ ആണ്.

Leave a comment