ചരിത്രം കുറിച്ച മണ്ണിൽ നാണക്കേടിന്റെ പുതിയ ചരിത്രവുമായി ഇംഗ്ലണ്ട് !!!
ലോർഡ്‌സ് : ലോകകപ്പ് കിരീടം നേടിയ ഹാങ്ങോവർ തീരും മുൻപേ ഇംഗ്ലീഷ് പടക്ക് ഐറിഷ് ഷോക്ക്.
ക്രിക്കറ്റിലെ പഴമയും പുതുമയും തമ്മിൽ മാറ്റുരച്ച ടെസ്റ്റ് മത്സരം ചർച്ചാ വിഷയമാകുന്നു.
അയർലൻണ്ടിനെതിരായ ഏക ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിങ്ങ്സിൽ ഇംഗ്ലീഷ് പട 85 റൺസിന് പുറത്ത്. ടി. ജെ മുർത്താങ്ങിന്റെയും ആധിറിന്റേയും മികച്ച ബോളിങ്ങാണ് ഇംഗ്ലണ്ടിനെ തകർത്തത്. കേവലം 25 ഓവർ പോലും പിടിച്ച് നില്കാനാകാതെ ഇംഗ്ലീഷ് പട കൂടാരം കയറി. 8 പേരും രണ്ടക്കം കാണാതെ പുറത്തായി. 23 റൺസ് എടുത്ത ഡൻലിയാണ് ടോപ്പ് സ്കോർ. മുർത്താങ് 5 വിക്കറ്റും ആദിർ 3 ഉം റാങ്കിന് 2ഉം വിക്കറ്റ് വീഴ്ത്തി. ജോ റൂട്ടാണ് ഇംഗ്ലണ്ട് നായകൻ.