Cricket legends Top News

ജവ്ഗൽ ശ്രീനാഥ് – ഇൻഡ്യൻ ബൗളിങ് വസന്തത്തിന്റെ പുതുയുഗം സൃഷ്ടിച്ച “മൈസൂർ കടുവ”

July 24, 2019

author:

ജവ്ഗൽ ശ്രീനാഥ് – ഇൻഡ്യൻ ബൗളിങ് വസന്തത്തിന്റെ പുതുയുഗം സൃഷ്ടിച്ച “മൈസൂർ കടുവ”

90s തലമുറയ്ക്ക് ശ്രീനാഥ് എന്ന ബൗളർ ഒരു ആവേശവും, പ്രചോദനവും ആയിരുന്നു.
എൻജിനിയറിങ് ബിരുദശാലിയായ ഇദ്ദേഹം കർണാടക രഞ്ജിട്രോഫി മത്സരത്തിലൂടെ ശ്രദ്ദേയമായ പ്രകടനം നടത്തി ഇൻഡ്യയുടെ ബൗളിംഗ് അമരക്കാരൻ എന്ന പദവി 12വർഷത്തോളം അലങ്കരിച്ചു.

ഏകദിനത്തിൽ 300 വിക്കറ്റ് എന്ന കടമ്പ നേടിയ ആദ്യം ഇന്ത്യൻ ഫാസ്റ്റ് ബൗളർ,
ഇന്ത്യക്ക്‌ വേണ്ടി വേഗത്തിൽ 200,250,300 വിക്കറ്റ് നേടിയ ഏക ഇന്ത്യൻ ബൗളർ, ലോകകപ്പിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം, എന്നീ റെക്കോർഡുകൾ ശ്രീനാഥിന് സ്വന്തം.

ശ്രീനാഥിന്റെ അഗഗ്രസ്സിവ് ബൗളിങ് കണ്ണിന് നൽകുന്ന ഒരു കുളിർമ്മ തന്നെ ആയിരുന്നു.
അൽപ്പം ചൂടൻ ആണെങ്കിലും, ഒരു നല്ല രീതിയിൽ ആത്മാർഥമായി കളിക്കുന്ന ഒരു പാവം ബൗളർ. ബൗളർ എന്നതിനേക്കാൾ അപ്രതീക്ഷിതമായി ഒരു പിഞ്ച് ഹിറ്റർ എന്ന പദവി വരെ കുറച്ചു കാലം അലങ്കരിച്ചു. 1997ലെ ടൈറ്റാൻ കപ്പിൽ സച്ചിൻ ഔട്ട് ആയി 168/8 എന്ന നിലയിൽ പരാജയത്തിന്റെ വക്കിൽ എത്തിയ സമായത് തന്റെ ബാല്യകാല സുഹൃത്തും സഹകളിക്കാരനുമായ അനിൽ കുംബ്ലേയുമായി നടത്തിയ പോരാട്ടം എപ്പോളും ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ്ണലിപികളിൽ മായാതെ കിടക്കും. മറ്റൊരു മത്സരത്തിൽ മൂന്നാമനായി ഇറങ്ങി 50 അടിച്ചതും, ശ്രദ്ധേയമാണ്.

ഇപ്പോൾ ഉള്ള പോലെ ബൗളിംഗിൽ സ്പീഡ് കണക്കുകൾ ഇല്ലാത്ത കാലത് ഏറ്റവും വേഗത്തിൽ ബൗൾ ചെയ്ത് കളിക്കാരൻ കൂടിയാണ് ശ്രീനാഥ്. സിംമ്പാവെയുമായുള്ള ഒരു മത്സരത്തിൽ ശ്രീനാഥിന്റെ ബൗൾ നേരിടാൻ പ്രയാസപ്പെട്ട അലിസ്റ്റർ കാമ്പൽ പിൽ കാലത് പറഞ്ഞത് , ശ്രീനാഥിന്റെ ബൗൾ ഡൊണാലെഡിന്റെ ബൗളിനെക്കാൾ ഭീകരമാണ്, അയ്യാളുടെ വേഗത ചുരുങ്ങിയത് 157kmph ഉണ്ടാകും എന്നാണ്. ഒരു മത്സരത്തിൽ ശ്രീനാഥിന്റെ ഒരു ബൗൾ തുടക് കൊണ്ട ഗ്രാന്റ് ഫ്‌ളവർ പറഞ്ഞത്, എന്റെ തുടയെല് പൊട്ടി പോയപ്പോലെ തോന്നിന്നാണ്.
90s കളിൽ വെങ്കിടേഷ് പ്രസാദ്, ശ്രീനാഥ് സഖ്യം ഇന്ത്യൻ ബോളിങ് നിരയുടെ കുന്തമുനയായിരുന്നു.

1998 മുതൽ പുതു തലമുറയായ അജിത് അഗാർക്കർ, സഹീർഖാൻ എന്നിവർക് മുൻനിരയിൽ ഏത്തിക്കാൻ പല മത്സരങ്ങളിലും പന്ത്രണ്ടാമനായി സ്വംയം മാറികൊടുത്തു മാത്രകയായി.

2003 ലോകകപ്പ് മത്സരം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമാണ് എന്ന് സ്വയം വിലയിരുത്തുകയുണ്ടായി. തന്റെ ബൗളിനെ അയ്യാൾ ആദ്യമായി കുറ്റപെടുത്തിയതും അന്നാണ്. ഓപ്പണിങ് ബാറ്റസ്മാൻമാർ ആയ ഗിൽക്രിസ്റ്റും ഹെയ്ഡനും ശ്രീനാഥിനെ ആക്രമിച്ചു അവശനാക്കിയത് ഇന്നും ഓർക്കുന്നു. 2003 ലോകകപ്പ് അവസാനിച്ചതോടെ അദ്ദേഹം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.

ICC മാച് റഫറി ആയി ക്രിക്കറ്റ് ലോകത്ത് ഇപ്പോളും സജ്ജീവമാണ്..

Leave a comment

Your email address will not be published. Required fields are marked *