പ്രീ-സീസൺ ടൂർ : ആർസെനൽ vs റയൽ മാഡ്രിഡ്
പ്രീസീസൺ ടൂറിൽ ആര്സെനലിന്റെ വിജയക്കുതിപ്പിന് അവസാനം .സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡുമായി നടന്ന മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിന് വിജയം സ്പാനിഷ് പടക്കൊപ്പം നിന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2 എന്ന സ്കോറിന് തുല്യത പാലിച്ചു.
ആദ്യ പകുതിയിൽ അബാമേയങ്ങ്, ലാകാസെറ്റ് എന്നിവരുടെ ഗോളിൽ 2-0എന്ന ലീഡ് ഗണ്ണേഴ്‌സ് നേടിയിരുന്നു. എന്നാൽ ഇടവേളയ്ക്കു ശേഷം ഗാരെത് ബെലെ, അസെൻസിയോ എന്നിവരിലൂടെ റയൽ തിരിച്ചടിക്കുകയായിരുന്നു.
ഞായറാഴ്ച എമിറേറ്റ്സില്‍ വച്ച് ഫ്രഞ്ച് ക്ലബ്ബായ ലിയോണിനെതിരെയാണ് ആര്സെനലിന്റെ അടുത്ത മത്സരം