ഓയിൻ മോർഗൻ : തളരാത്ത പോരാട്ട വീര്യം!!
ക്രിക്കറ്റിന്റെ ജന്മനാടയാണ് ഇംഗ്ലണ്ട് അറിയപ്പെടുന്നത്. എന്നാൽ ഇത്രയും പാരമ്പര്യമുള്ള നാട്ടിൽ ഒരു ലോക കിരീടമെത്താൻ ഏകദേശം 44 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. അതിനിടയിൽ 33 നായകന്മാരാണ് പരീക്ഷിക്കപ്പെട്ടത്. പക്ഷെ , 3 തവണ കലാശകളിക്ക് യോഗ്യത നേടിയെങ്കിലും കിരീടമുയർത്താൻ ഭാഗ്യം സിദ്ധിച്ചത് ഒരാൾക്ക് മാത്രം. അയാളെ നമുക്ക് സ്നേഹപൂർവ്വം “ഓയിൻ മോർഗൻ”എന്നു വിളിക്കാം.
ഡബ്ലിനിൽ ജനിച്ച മോർഗൻ അയർലൻഡിന് വേണ്ടിയാണ് ക്രിക്കറ്റ് കളിച്ചു തുടങ്ങിയത്. ക്രിക്കറ്റിൽ രണ്ടു രാജ്യങ്ങളെ പ്രതിനിധീകരിച്ച 29 താരങ്ങളിൽ രണ്ടു രാജ്യങ്ങൾക്ക് വേണ്ടി സെഞ്ച്വറി നേടിയ ഏക താര0 മോർഗനാണ്. 2003 ൽ അയർലൻഡിന് വേണ്ടി അരങ്ങേറിയ മോർഗൻ 6 വർഷം അവർക്ക് വേണ്ടി കളിച്ചു. 2009 ൽ ഇംഗ്ളീഷ് ടീമിന് വേണ്ടി കളിച്ചു തുടങ്ങി. 2011 ൽ നായക പദവിയും ഏറ്റെടുത്തു. പിന്നീട് ഇതുവരെ ടീം മാനേജ്മെന്റിന് ആ സ്ഥാനത്തെ പറ്റി തല പുകക്കേണ്ടി വന്നിട്ടില്ല.
ടീമിലെ എല്ലാ പ്രശ്നങ്ങളും ആദ്യം ബാധിക്കുന്നത് നായകനെയെന്നപോലെ മോർഗനും കടമ്പകൾ ഏറെയായിരുന്നു. പക്ഷെ , സമയോചിതമായ ഇടപെടലുകൾ കൊണ്ടും വ്യക്തമായ തീരുമാനങ്ങൾ കൊണ്ടും കളിക്കളത്തിൽ വീര്യം കൊണ്ടും കളത്തിനിപ്പുറം സൗമ്യതകൊണ്ടും മോർഗൻ മാതൃകയായി. ഇതിനിടെ ലോക ഒന്നാം നമ്പർ ടീമായി ഇംഗ്ളീഷ്പ്പട വളർന്നു. പല പരമ്പരകളിലും അജയ്യരായി. എണ്ണം പറഞ്ഞ താരങ്ങൾ ടീമിന്റെ അവിഭാജ്യ ഘടകങ്ങളായി. കരുത്തുറ്റ ഇംഗ്ലീഷ് റിസർവ് ബെഞ്ചുണ്ടായി. ഇവരെല്ലാം ഒരേ നായകനു കീഴിൽ അണി നിരന്നു.നാലര പതിറ്റാണ്ടായി ഒരു രാജ്യം കണ്ട സ്വപ്നം സാക്ഷാത്കരിക്കുകയായി.
കഴിഞ്ഞ ലോകകപ്പിൽ പ്രാഥമിക റൗണ്ടിൽ പുറത്തായപ്പോഴും നായകൻ മോർഗനായിരുന്നു. സമ്മർദങ്ങൾ ഉണ്ടായിരുന്നിരിക്കാം , എങ്കിലും അത് അതി ജീവിക്കാൻ മോർഗനും സംഗത്തിനും കഴിഞ്ഞുവെന്നതും ശ്രദ്ധേയമായ വസ്തുത. ഓർത്തുനോക്കുക , ഒരു പക്ഷെ , ഈ അവസ്‌ഥ ഇന്ത്യൻ ടീമിലാണ് സംഭവിച്ചിരുന്നെങ്കിൽ എത്ര രാജികൾ ഉണ്ടാകുമായിരുന്നു? ടീമിൽ എത്ര അഴിച്ചുപണികൾ നടക്കുമായിരുന്നു? ആരാധകരും വിമർശകരും അങ്ങനെയെത്ര ചേരികൾ രൂപം കൊണ്ടേനെ…!!
ഓർക്കുക , നായകൻ മോർഗനാണ്…!!!
ടീം ഇംഗ്ളണ്ടാണ്…!!!
ഇവിടെ ഇങ്ങനാണ്…!!!






































