കാത്തിരുന്ന കൈമാറ്റം , ഫ്രഞ്ച് താരം നാബിൽ ഫെകിർ ഇനി റയൽ ബെറ്റിസിൽ കളിക്കും!!!
ലോറൻസ് : കാലം കാത്തു വെച്ച കൈമാറ്റം. ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഡച്ച് താരത്തെ മോഹവിലക്ക് സ്വന്തമാക്കി റയൽ ബെറ്റിസ് തങ്ങളുടെ ലൈനപ്പ് ശക്തമാക്കി. സ്പാനിഷ് ക്ലബ്ബായ റയൽ ബെറ്റിസ് 4 വർഷത്തേക്കാണ് നബീൽ ഫെക്കീറുമായുള്ള കരാർ നേടിയത്. സഹോദരൻ യാസിൻ ഫാകീറും ബെറ്റിസിൽ ചേരും. 19.75 മില്യണ്‍ യൂറോയാണ് താരവില. കൂടാതെ 10 മില്യണ്‍ യൂറോ ആഡ് ഓൺ ആയും ലഭിക്കും.
ഏകദേശം 200 ൽ അധികം പ്രൊഫഷണൽ മാച്ചുകൾ കളിച്ചു പരിചയമുള്ള നബീൽ 69 ഗോളുകളും 41 അസിസ്റ്റുകളും സ്വന്തം പേരിലുണ്ട്. കഴിഞ്ഞ വർഷം ലിവർപൂളിലേക്ക് മാറുന്നതുമായി ചർച്ചകൾ നടന്നെങ്കിലും കാൽമുട്ടിൽ വന്ന പരിക്ക് തിരിച്ചടിയായി. ലാലിഗയിൽ കഴിഞ്ഞ സീസണിൽ പത്താമതായിരുന്നു ബെറ്റിസ്.
ബെറ്റിസിന് ഇതൊരു മികച്ച നേട്ടമാകുമ്പോൾ , ലയോണിന് ഒരു തീരാ നഷ്ടവും. ലോകകപ്പ് ജേതാവായ നബീലിന് ഇതൊരു പുതിയ തുടക്കമാകട്ടെ. ആശംസകൾ നബീൽ..!!!






































