Cricket Top News

ശ്രീലങ്കന്‍ ഇതിഹാസ താരം ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു

July 23, 2019

author:

ശ്രീലങ്കന്‍ ഇതിഹാസ താരം ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളര്‍ ലസിത് മലിംഗ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു.ജൂലൈ 26-ാം തിയതി കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കുന്ന ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിനുശേഷം മലിംഗ വിരമിക്കുമെന്ന് ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നെ അറിയിച്ചു.

 

ഇക്കഴിഞ്ഞ ലോകകപ്പിലും ശ്രീലങ്കയ്ക്കായി കൂടുതല്‍ വിക്കറ്റെടുത്ത താരമാണ് മലിംഗ. 13 വിക്കറ്റുകളാണ് മലിംഗ ലോകകപ്പില്‍ നേടിയത്. ലോകകപ്പില്‍ 2007ലും 2011ലും ഹാട്രിക് നേടിയ താരം ഈ നേട്ടം സ്വന്തമാക്കിയ ഏക കളിക്കാരന്‍ കൂടിയാണ്. നേരത്തെതന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും മലിംഗ വിരമിച്ചിരുന്നു. ഏകദിന ക്രിക്കറ്റില്‍ ലങ്കയ്ക്കായി കൂടുതല്‍ വിക്കറ്റുകള്‍ നേടിയ മൂന്നാമത്തെ താരമാണ് മലിംഗ. 219 ഇന്നിംഗ്‌സുകളില്‍ നിന്ന് 335 വിക്കറ്റ് നേടി.

ഒരു സ്പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളറായ അദ്ദേഹം വ്യത്യസ്തമായ ബൗളിംഗ് ആക്ഷന്റെ പേരിൽ വളരെയധികം പ്രസിദ്ധനാണ്. ഒരു ക്രിക്കറ്റ് മത്സരത്തിൽ തുടർച്ചയായ 4 പന്തുകളിൽ വിക്കറ്റ് നേടുകയെന്ന അപൂർവ നേട്ടത്തിന് ഉടമയായ മലിംഗ 2011 ഏപ്രിലിൽ ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഐ.പി.എൽ ട്വെന്റി ട്വെന്റി ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനു വേണ്ടിയാണ് ലസിത് മലിംഗ കളിക്കുന്നത്. മുംബൈ ഇന്ത്യൻസിന്റെ പ്രധാന ഫാസ്റ്റ് ബൗളർ കൂടിയാണ് മലിംഗ.

Leave a comment