റയൽ മാഡ്രിഡിൽ നിന്ന് ഗരേത് ബെയിൽ ഉടൻ പോകുമെന്ന് സിനാദിൻ സിദാൻ
ഒടുവിൽ ആ കാര്യം വ്യക്തം, സിനാദിൻ സിദാന്റെ റയൽ മാഡ്രിഡിൽ ഇനി ഗരേത് ബെയിലിന് ഇടമില്ല. ക്ലബ്ബ് വിടുന്നതാവും ഉചിതം എന്ന് പരിശീലകൻ സിദാൻ തന്നെയാണ് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ബയണ് മ്യുണിക്കിനെതിരെ ആദ്യ ഇലവനിൽ മറ്റുള്ളവർക്ക് എല്ലാം അവസരം കൊടുത്തിട്ടും ബെയിലിനെ പുരത്തിരുത്തി. ബെയിൽ ഉടൻ ക്ലബ്ബ് വിടും, അത് കൊണ്ട് ആണ് അദ്ദേഹം കളിക്കാത്തത് എന്ന് മത്സരശേഷം സിദാൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഭാവിയെ മുന്നിൽ കണ്ടു കൊണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായി വന്ന പരുക്കുകൾ ആണ് ബെയിലിന് വിനയായത്. എന്നാൽ കഴിഞ്ഞ വർഷം ലിവർപൂളിന് എതിരെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ 3-1 ജയത്തിൽ പകരക്കാരനായി ഇറങ്ങി റയലിന്റെ 2 ഗോളുകളും നേടിയത് ബെയിൽ ആണ്. റയലിന് ഒപ്പം 4 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ആണ് റയൽ നേടിയത്.
2013ൽ ലോക റെക്കോർഡ് തുകയായ 85 ദശലക്ഷം പൗണ്ടിനാണ്
(ഏകദേശം730കോടി രൂപ) ബെയിൽ ടോട്ടനം ഹോട്‌സ്പറിൽ നിന്ന് റയലിൽ എത്തുന്നത്. 2022 വരെയാണ് ബെയിലിന് റയലുമായി കരാറുള്ളത്. പാതി വഴിയിൽ ബെയിൽ പുറത്ത് പോകുമ്പോൾ മുൻ ക്ലബ് ആയ ടോട്ടനം താരത്തെ തിരിച്ചു എടുക്കാൻ താൽപ്പര്യം ഉണ്ട്. നെയ്‌മർ ക്ലബ് വിടുകയാണെങ്കിൽ ബെയിലിനെ ടീമിൽ എടുക്കാൻ ഫ്രഞ്ച് ക്ലബ് പി എസ് ജി ക്ക് താൽപ്പര്യം ഉണ്ടെന്നും റിപ്പോർട്ട് ഉണ്ട്.






































