പ്രോ കബഡി ലീഗ്; ആദ്യ മത്സരത്തില്‍ തലൈവാസ് തകര്‍ത്തു
ഹൈദരാബാദ്: പ്രോ കബഡി ലീഗ് ഏഴാം സീസണിലെ ഇന്നലത്തെ മത്സരത്തില്‍ തമിഴ് തലൈവാസിനും ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയിന്റ്സിനും മിന്നും വിജയം. കഴിഞ്ഞ സീസണില്‍ തലതാഴ്ത്തിയ ടീം തലൈവാസ് ഇക്കുറി മികച്ച താരനിരയുമായാണ് പോർക്കളത്തിലേക്ക് എത്തിയത് . തെലുഗ് ടൈറ്റന്‍സിനെ 39-26 എന്ന സ്കോറില്‍ സീസണിലെ ആദ്യ മത്സരത്തില്‍ തലൈവാസ് നേടി.

ഓള്‍റൗണ്ട് പ്രകടനം മികവിലാണ് ഗുജറാത്ത് ഇത്തവണ ആദ്യജയം സ്വന്തമാക്കിയത്. സച്ചിന്(7), സുനില്‍ കുമാര്‍(6), ജിബി മോറെ(6), സോനു(5) എന്നിവര്‍ തിളങ്ങി. സുനില്‍ കുമാറിനൊപ്പം 4 പോയന്റ് നേടിയ സുമിത്തും ടാക്കിളിങ്ങില്‍ കാട്ടിയ മികവ് ഗുജറാത്തിന് നേട്ടമായി. തമിഴ് തലൈവാസിൽ ഇത്തവണ എത്തിയ രാഹുല്‍ ചൗധരിയുടെ മികവിലാണ് ടീം ആദ്യ മത്സരത്തില്‍ ജയിച്ചത്. രാഹുല്‍ 12 പോയന്റു നേടിയപ്പോള്‍ മന്‍ജീത് ചില്ലാര്‍ 6ഉം മോഹിത് ചില്ലാര്‍ 4 പോയന്റുനേടി.