റഷ്യയിൽ ക്രിക്കറ്റ് “ക്ളീൻ ബൗൾഡ് “!!!
റഷ്യയിൽ ഇനി ക്രിക്കറ്റ് ഇല്ല !!! ഞെട്ടാൻ വരട്ടെ…!! സംഗതി സത്യമാണ്. എറ്റവും ഒടുവിൽ റഷ്യൻ സ്പോർട്സ് മന്ത്രാലയം പുറത്ത് വിട്ട അംഗീകൃത കളികളിൽ നിന്നാണ് ക്രിക്കറ്റ് പുറത്തായത്.
റഷ്യൻ സ്പോർട്സ് അതോറിറ്റിയുടെ ഒരു ആനുകൂല്യങ്ങൾ ക്കും ഇതൊടെ ക്രിക്കറ്റിന് ലഭിച്ചേക്കില്ല. ഫുട് ഗോൾഫ് , സ്പോർട്സ് യോഗ , ഐസ് സ്റ്റോക്ക് സ്പോർട് , കോർഫ് ബോൾ , മോഡൽ പ്ലെയിൻ ഫ്ലൈയിങ് തുടങ്ങിയവയാണ് പുതിയ മെമോ അനുസരിച്ച് റഷ്യയുടെ അംഗീകൃത കളികൾ . ക്രിക്കറ്റിനോടൊപ്പം തായ് ബോക്സിങ് നും അംഗീകാരം നഷ്ടപ്പെട്ടു. പുനർ ചിന്തനം ഉണ്ടായേക്കാം എന്നും അഭ്യുഹങ്ങൾ വരുന്നുണ്ട്.