പി.ടി. ഉഷയ്ക്ക് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക് ഫെഡറേഷന്റെ അംഗീകാരം
കേരളത്തിന്റെ അഭിമാന കായിക താരം പി.ടി. ഉഷയ്ക്ക് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) അംഗീകാരം ലഭിച്ചു. ഐഎഎഎഫിന്റെ മുതിർന്ന താരങ്ങളുടെ പട്ടികയിലേക്ക് ഉഷയ്ക്ക് നാമനിർദേശം ലഭിച്ചതായി ഐഎഎഎഫ് ഒൗദ്യോഗികമായി പ്രഖ്യാപിച്ചു . സെപ്റ്റംബറിൽ ഖത്തറിൽ നടക്കുന്ന 52-ാമത് ഐഎഎഎഫ് കോണ്‍ഗ്രസിൽ നടക്കുന്ന പുരസ്കാരദാന ചടങ്ങിൽ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായ ഉഷയെ ആദരിക്കും.
ലോക അത്ലറ്റിക് വേദിയിൽനിന്ന് ലഭിച്ച വലിയ അംഗീകാരമാണിതെന്ന് ഉഷ പറഞ്ഞു. 1984ലെ ലോസ് ആഞ്ചലസ് ഒളിന്പിക്സിൽ തലനാരിഴയ്ക്ക്ക് വെങ്കല മെഡൽ നഷ്ട്ടമായി. എന്നാൽ അതെ വർഷം പദ്മശ്രീ ബഹുമതിയും അർജുന അവാർഡും കരസ്ഥമാക്കി താരം. 2000 -ൽ ഇന്ത്യയുടെ അന്താരാഷ്മത്സരങ്ങളിൽ നിന്ന് ഉഷ വിരമിച്ചു. 1985 ലും 1986 ലും ലോക അത്‌ലറ്റിക്സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാൾ ഉഷയായിരുന്നു. ഉഷയ്ക്കു മുമ്പും പിന്നീടും ഇന്ത്യയിൽ നിന്നൊരാളും ഈ ലിസ്റ്റിൽ ഇടംനേടിയിട്ടില്ല. ഇപ്പോൾ വളർന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാൻ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് നടത്തുന്നു.






































