സിംബാബ്വെ ക്രിക്കറ്റ് അസോസിയേഷന് വിലക്കേർപ്പെടുത്തി ഐസിസി
ലണ്ടൻ: ഐസിസി ടൂർണമെന്റുകളിൽ സിംബാബ്വെയ്ക്ക് ഇനി കളിക്കാന്‍ കഴിയില്ല. ക്രിക്കറ്റ് ബോര്‍ഡില്‍ സിംബാബ്വെ സര്‍ക്കാർ രാഷ്ട്രീയ ഇടപെടൽ നടത്തിയതിനെ തുടർന്ന് ക്രിക്കറ്റ് അസോസിയേഷനു വിലക്കേർപ്പെടുത്തി ഐസിസി.ലണ്ടനില്‍ നടന്ന ഐസിസി വാര്‍ഷിക യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം ഐസിസി സ്വീകരിച്ചത്.
സ്വാതന്ത്രമായിട്ടാണ് ഓരോ രാജ്യത്തേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ പ്രവർത്തിക്കേണ്ടത്. എന്നാൽ സിംബാബ്വെ ക്രിക്കറ്റ് ബോർഡ് ഐസിസിയുടെ നിയമങ്ങൾ ലംഘിച്ച് കാര്യങ്ങൾ നീക്കിയതോടെയാണ് നടപടി എടുത്തതെന്നും ഐസിസി ചെയര്മാന് ശശാങ്ക് മനോഹര്‍ പറഞ്ഞു. സിംബാബ്വെയില് ക്രിക്കറ്റ് തുടരണമെന്ന് ആഗ്രഹമുണ്ടെന്നും അടുത്ത ഒക്ടോബറിൽ നടക്കുന്ന ഐസിസി ബോർഡ് യോഗത്തിൽ സിംബാബ്വെയുടെ വിലക്ക് ഐസിസി പുനഃപരിശോധിക്കുമെന്നും ശശാങ്ക് മനോഹര്‍ കൂട്ടിച്ചേർത്തു.






































